അച്ഛൻ സ്വർ​ഗത്തിന്റെ ​ഗോവണി, അമ്മയ്ക്ക് സ്വന്തം തൊലികൊണ്ട് തുന്നിയ ചെരുപ്പ്; സോഷ്യല്‍മീഡിയയില്‍ വൈറലായി മകന്‍

രാമയണമാണ് തനിക്ക് പ്രചോദനമായതെന്ന് റൗണക് ഗുര്‍ജാര്‍ പറഞ്ഞു.
തുടയില്‍ നിന്നാണ് റൗണക് തൊലിയെടുത്ത്
തുടയില്‍ നിന്നാണ് റൗണക് തൊലിയെടുത്ത്എക്സ്

സ്വന്തം തൊലി ഉപയോഗിച്ച് അമ്മയ്ക്ക് ചെരുപ്പ് തുന്നി സമ്മാനമായി നല്‍കി ഞെട്ടിച്ച് മകന്‍. മധ്യപ്രദേശിലെ ഉജ്ജയിന്‍ സ്വദേശിയായ റൗണക് ഗുര്‍ജാര്‍ എന്ന യുവാവാണ് സ്വന്തം അമ്മയ്ക്ക് ഇത്തരമൊരു സമ്മാനം നല്‍കിയത്. രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് അമ്മയ്ക്ക് ഇത്തരമൊരു സമ്മാനം നല്‍കാന്‍ തീരുമാനിച്ചതെന്ന് റൗണക് പറയുന്നു.

താന്‍ എന്നും രാമായണം വായിക്കുന്ന ആളാണ്. രാമന്‍ തന്നെ അത്ര ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. രാമായണത്തില്‍ സ്വന്തം തൊലികൊണ്ടുള്ള ചെരുപ്പ് തുന്നി അമ്മയ്ക്ക് നല്‍കിയാലും മതിയാവില്ലെന്ന് രാമന്‍ പറയുന്നുണ്ടെന്നും റൗണക് പറയുന്നു. അച്ഛനമ്മമാരുടെ കാല്‍ചുവട്ടിലാണ് സ്വര്‍ഗമെന്ന് താന്‍ സമൂഹത്തോട് പറയുവാന്‍ ആഗ്രഹിക്കുന്നു. അച്ഛനാണ് സ്വര്‍ഗത്തിലേക്കുള്ള ഗോവണിയെന്നും റൗണക് പറഞ്ഞു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വലിയ ചടങ്ങായാണ് അമ്മയ്ക്ക് പാദരക്ഷകള്‍ റൗണക് സമ്മാനിച്ചത്. തന്റെ തുടയില്‍ നിന്നും ശസ്ത്രക്രിയയിലൂടെയാണ് റൗണക് തൊലിയെടുത്തത്. വളരെ വികാരഭരിതയായി ചെരുപ്പുകള്‍ റൗണക് അമ്മയെ ധരിപ്പിക്കുന്നതും ചിത്രങ്ങളില്‍ കാണാം.

തുടയില്‍ നിന്നാണ് റൗണക് തൊലിയെടുത്ത്
ഇവള്‍ കാമായനി; തീവണ്ടിയില്‍ പിറന്ന കുഞ്ഞിന് തീവണ്ടിപ്പേര്, കൗതുകം

റൗണക്കിനെ പോലൊരു മകനെ കിട്ടിയത് ഭാഗ്യമാണെന്ന് മകന്റെ സമ്മാനത്തെ കുറിച്ച് അമ്മ നിരുല പ്രതികരിച്ചു. ചടങ്ങുകളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com