ഹോ! പരിഷ്കാരി; ഓണസദ്യയുടെ ദുബായ് വേർഷൻ; പൊങ്കാലയിട്ട് മലയാളികൾ, വിഡിയോ

ഓണ സദ്യയ്ക്ക് വിളമ്പുന്ന മോഡലില്‍ ക്രമമായാണ് ഓരോ വിഭവങ്ങളുടെയും എന്‍ട്രി
ഓണസദ്യയുടെ ദുബായി വേർഷൻ
ഓണസദ്യയുടെ ദുബായി വേർഷൻ

ലോകത്ത് എവിടെ പോയാലും മലയാളികള്‍ ഓണം ആഘോഷിക്കാതെ വിടില്ല. അന്നൊരുക്കുന്ന ഓണ സദ്യയാണ് ആഘോഷത്തിന്റെ ഹൈലൈറ്റ്. വാഴയിലയില്‍ ചോറു വിളമ്പി അതിലേക്ക് ഒഴിച്ചു കൂട്ടാന്‍ സമ്പാറും പരിപ്പും. ഇലയുടെ ഒരു വശത്ത് അച്ചാര്‍ മുതല്‍ പപ്പടം വരെ നിരനിരയായി ഇരിക്കും. സദ്യയുടെ അവസാന ഭാഗത്തേക്ക് എത്തുമ്പോഴാണ് പായസത്തിന്‍റെ എന്‍ട്രി. പഴവും പപ്പടവും കൂടി പായസവും കഴിച്ചു കഴിഞ്ഞാല്‍ ഓണ സദ്യ പൂര്‍ത്തിയായി. എന്നാല്‍ ഓണക്കാലമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഒരു വെറൈറ്റി ഓണ സദ്യ വൈറലാകുന്നുണ്ട്.

മറു നാടുകളിലെ മലയാളി സാന്നിധ്യം കാരണം ഓണവും ഓണ സദ്യയുമൊക്കെ ഇപ്പോള്‍ വിദേശികള്‍ക്കും സുപരിചിതമാണ്. 'ഇത് എന്നാലും കുറച്ചു കൂടിപ്പോയില്ലെ' എന്നാണ് സദ്യ ആരാധകരുടെ ചോദ്യം. ഇപ്പോഴത്തെ പരിപാടികളെല്ലാം തീം അടിസ്ഥാനത്തിലാണെല്ലോ, അത്തരത്തിലൊരു പരീക്ഷണമാണ് ദുബായിയലെ ട്രെസിന്‍ഡ് സ്റ്റുഡിയോ എന്ന പ്രമുഖ റസ്റ്റോറന്റും ഓണസദ്യയുടെ കാര്യത്തില്‍ പരീക്ഷിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓണ സദ്യയ്ക്ക് വിളമ്പുന്ന മോഡലില്‍ ക്രമമായാണ് ഓരോ വിഭവങ്ങളുടെയും എന്‍ട്രി. ചോറിനും കറികള്‍ക്കും പകരം റൈസ് ക്രീമും കണ്ടന്‍സ് മില്‍ക്കും ഒക്കെയാണെന്ന് മാത്രം. നിരന്നിരിക്കുന്ന വിഭവ സമൃദ്ധമായ സദ്യയില്‍ നിന്നും ഒറ്റ കഷ്ണമായി മാറിയ ഓണ സദ്യയുടെ ഒരു മിനിയേച്ചര്‍ രൂപം. ഈ സദ്യ നമ്മള്‍ക്ക് ഫോര്‍ക്കും സ്പൂണു ഉപയോഗിച്ച് കഴിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.

ഓണസദ്യയുടെ ദുബായി വേർഷൻ
അടിച്ചുമാറ്റലില്‍ പൊറുതിമുട്ടി; 'ലോട്ടറിക്കള്ളനെ' പെന്‍ കാമറയില്‍ കുടുക്കി റോസമ്മ

ഓണ സദ്യ പ്രതീക്ഷച്ചു എത്തുന്നവര്‍ വാ പൊളിച്ചു പോകുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലെല്ലോ? ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍മീഡിയയില്‍ ചൂടന്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. മലയാളികളടക്കം നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ വന്ന കമന്‍റു ചെയ്യുന്നത്. യഥാര്‍ഥ ഓണസദ്യയ്ക്ക് ഇതു കണ്ട് കണ്ണു നിറഞ്ഞിട്ടുണ്ടാവുമെന്നായിരുന്നു ഒരാളുടെ കമന്‍റ്. പരിഷ്കരിച്ച് പരിഷ്കരിച്ച് ഓണസദ്യ ഈ കോലമായെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. എന്താണെങ്കിലും സംഭവം സോഷ്യല്‍മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com