ധോനിയോടല്ല, സർഫ്രാസ് അഹ്മദിന്റെ ക്യാപ്റ്റൻസിക്ക് കോഹ് ലിയുടേതുമായി സാമ്യം: ഡുപ്ലസിസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st January 1970 05:30 AM |
Last Updated: 05th June 2021 02:26 PM | A+A A- |

സർഫ്രാസ് അഹ്മദ്, എംഎസ് ധോനി/ഫയൽ ചിത്രം
ജോഹന്നാസ്ബർഗ്: കോഹ് ലിയോട് സാമ്യമുള്ള ക്യാപ്റ്റനായിരുന്നു പാകിസ്ഥാന്റെ സർഫ്രാസ് അഹ്മദ് എന്ന് സൗത്ത് ആഫ്രിക്കൻ മുൻ നായകൻ ഫാഫ് ഡുപ്ലസിസ്. ധോനിയുടെ നായകത്വത്തോട് അഹ്മദിന്റെ ക്യാപ്റ്റൻസി താരതമ്യപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഡുപ്ലസിസിന്റെ പ്രതികരണം.
പാകിസ്ഥാൻ സൂപ്പർ ലീഗിൽ സർഫ്രാസ് അഹ്മദ് നായകനാവുന്ന ഖ്വേറ്റ ഗ്ലാഡിയേറ്റേഴ്സിന് വേണ്ടി കളിക്കുന്ന താരമാണ് ഡുപ്ലസിസ്. ധോനിയുടേയും സർഫ്രാസിന്റേയും ക്യാപ്റ്റൻസി ശൈലി വ്യത്യസ്തമാണ്. ധോനി ശാന്തനായ, ഉൾവലിഞ്ഞ, തീരുമാനങ്ങളെല്ലാം അതാത് സമയം ഗ്രൗണ്ടിൽ വെച്ചെടുക്കുന്ന ക്യാപ്റ്റനാണ്. സർഫ്രാസ് അതിന്റെ വിപരീതമാണ്. കോഹ് ലിയെ പോലെ. കളിക്കാരോട് സംസാരിച്ചുകൊണ്ടിരിക്കും. ബൗളർമാരോട് സംസാരിക്കും, ഡുപ്ലസിസ് പറഞ്ഞു.
തന്റെ ടീമിനെ നയിക്കുന്നതിൽ വലിയ അഭിനിവേശമാണ് സർഫ്രാസിനുള്ളത്. അത് അദ്ദേഹം പ്രകടമാക്കുന്നു. ഇവിടെ ശരിയെന്നോ തെറ്റെന്നോ ഇല്ല. ഇരുവരുടേയും രണ്ട് വ്യത്യസ്ത ശൈലികളാണ്. പാകിസ്ഥാന് വേണ്ടി ക്യാപ്റ്റനെന്ന നിലയിൽ മികവ് കാണിക്കാൻ സർഫ്രാസിന് കഴിഞ്ഞിട്ടുണ്ടെന്നും ഡുപ്ലസിസ് പറഞ്ഞു.
പല ക്യാപ്റ്റന്മാരുടെ കീഴിൽ കളിക്കുന്നത് ഞാൻ ആസ്വദിക്കുന്നു. എങ്ങനെയാണ് അവർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്ന് കാണാൻ എനിക്ക് ഇഷ്ടമാണ്. പിഎസ്എല്ലിൽ സർഫ്രാസ് നയിക്കുന്നത് എങ്ങനെയെന്ന് കാണാനുള്ള കൗതുകമുണ്ടെന്നും ഡുപ്ലസിസ് പറഞ്ഞു.