ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ പൂജാരെയ്ക്ക് സെഞ്ച്വുറി; ഇന്ത്യ മികച്ച നിലയിലേക്ക്

ഓസിസിനെതിരായ മൂന്നാം ടെസ്റ്റില്‍ ചേതേശ്വറിന് സെഞ്ച്വുറി - ഓസ്‌ട്രേലയിക്കെതിരായി പൂജാരെ നേടുന്ന രണ്ടാമത്തെ സെഞ്ച്വുറി - ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ സെഞ്ച്വുറി നേട്ടം പതിനൊന്നായി
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ പൂജാരെയ്ക്ക് സെഞ്ച്വുറി; ഇന്ത്യ മികച്ച നിലയിലേക്ക്

റാഞ്ചി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാരെയ്ക്ക് സെഞ്ച്വുറി. നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 291 റണ്‍സെടുത്തിട്ടുണ്ട്. പൂജാരയ്ക്ക് പിന്തുണയുമായി കരുണ്‍നായരാണ് മറുവശത്തുള്ളത്. ഇന്ത്യ ഒന്നിന് 120 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയെ മുന്നോട്ട് നയിച്ചത് മുരളി വിജയും ചേതേശ്വര്‍ പൂജാരയുമാണ്.


പൂജാരെ സെഞ്ച്വുറി നേടിയതോടെ ഓസ്‌ട്രേലിയക്കെതിരായ  തന്റെ രണ്ടമാത്തെ സെഞ്ചുറിയായി. ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ പതിനൊന്നാമത് സെഞ്ച്വുറി നേട്ടവും ചേതേശ്വര്‍ കൈവരിച്ചു.  

രണ്ടാമത്തെ വിക്കറ്റില്‍ 102 റണ്‍സ് കൂട്ട്‌കെട്ട് ഉണ്ടാക്കിയ ശേഷമാണ് മുരളി വിജയ്മടങ്ങിയത്. 183 പന്തില്‍ നിന്നും 82 റണ്‍സാണ് സമ്പാദ്യം. പത്ത് ബൗണ്ടറികളും ഒരു സിക്ശും ഇതില്‍ ഉള്‍പ്പെടുന്നു. ഒക്കീഫയുടെ പന്തില്‍ വെയ്ഡ് സ്റ്റമ്പ് ചെയ്തു പുറത്താക്കുകയായിരുന്നു. പരുക്കില്‍ നിന്നും മുക്തനായി എത്തിയ കൊഹ് ലിക്ക് അധിക നേരം പിടിച്ചുനില്‍ക്കാനായില്ല. ആറ് റണ്‍സെടുത്ത് കൊഹ് ലിയും മടങ്ങി. 

സ്റ്റീവ് സ്മിത്തിന്റൈയും മാക്‌സവെല്ലിന്റെയും സെഞ്ച്വുറി മികവിലാണ് ഓസിസ് 451 റണ്‍സെടുത്തത്.  പരമ്പരയില്‍ സ്മിത്തിന്റെ രണ്ടാം സെഞ്ച്വുറിയാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com