യുവന്റസിന് ബാഴ്‌സയോട് ഒരു പകയുണ്ട്; ആ പക വീട്ടാന്‍ അവര്‍ എങ്ങനെ വീട്ടും; പ്രമോ വൈറലാകുന്നു

യുവന്റസിന് ബാഴ്‌സയോട് ഒരു പകയുണ്ട്; ആ പക വീട്ടാന്‍ അവര്‍ എങ്ങനെ വീട്ടും; പ്രമോ വൈറലാകുന്നു

2015 ജൂണ്‍ ആറിന് ബര്‍ളിന്‍ ഒളിംപിയാസ്റ്റേഡിയോണില്‍ ചാംപ്യന്‍സ് ലീഗ് കപ്പെടുത്തുയര്‍ത്തുമ്പോള്‍ ബാഴ്‌സലോണ ക്യാപ്റ്റന്‍ ഇനിയസ്റ്റ കപ്പെടുത്തുയര്‍ത്തുമ്പോള്‍ ജിയാണ്‍ല്യൂഗി ബഫണും കൂട്ടരും നിരാശരായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ സ്പാനിഷ് ക്ലബ്ബുകളായ അത്‌ലറ്റിക്കോ മാഡ്രിഡിനെയും സെമി ഫൈനലില്‍ കരുത്തരായ റിയല്‍ മഡ്രിഡിനെയും തോല്‍പ്പിച്ചെത്തിയ യുവന്റസിന് ഫൈനലില്‍ കിട്ടിയതും മറ്റൊരു സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയെയായിരുന്നു. 

റിയലിന്റെയും, അത്‌ലറ്റിക്കോയുടെയും കളിയായിരുന്നുല്ല ബാഴ്‌സയുടെ മാസ്റ്റര്‍ ഗെയിം പ്ലാന്‍. അവര്‍ കളിയില്‍ ടിക്കിടാക്ക രചിച്ചു. ബൊനീച്ചിയും എവ്‌റയുമടങ്ങുന്ന പ്രതിരോധ നിരയും പിര്‍ളോ, പോഗ്ബ, വിദാല്‍ തുടങ്ങിയവര്‍ നയിക്കുന്ന മധ്യനിരയും ടെവസും മൊറാട്ടയും നയിക്കുന്ന മുന്നോക്ക് നിരയുണ്ടായിട്ടും യുവന്റസിന് മെസ്സിയും നെയ്മറും സുവാറസുമടക്കമുള്ള നിരയോട് മുട്ടി നില്‍ക്കാന്‍ സാധിച്ചില്ല. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് യുവന്റസിന് ഫൈനലില്‍ ബാഴ്‌സ മുക്കിയത്.

സീരി എ ഇത്തവണയും ഏകദേശം ഉറപ്പിച്ചെത്തുന്ന യുവന്റസിന് ഇപ്രാവിശ്യവും ബാഴ്‌സയുടെ ടീം മികവിന്റെ അടുത്തെത്താന്‍ സാധിക്കുകയില്ലെങ്കിലും ബാഴ്‌സയുടെ നിലവിലെ ഫോം യുവന്റസിന് പകവീട്ടാനുള്ള സാഹചര്യമൊരുക്കും. ടൂറിനില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഡയബാലയും കൂട്ടരും ഇത്തവണ കണക്കു തീര്‍ക്കുമെന്നു തന്നെയാണ് ഓള്‍ഡ് ലേഡി ആരാധകരുടെ വിശ്വാസം. യുവന്റസ് അതിന് ഒരുങ്ങിക്കഴിഞ്ഞു. കണക്കുകള്‍ പലര്‍ക്കും തീര്‍ക്കാനുണ്ട്. അതു ബാഴ്‌സയോടാകുമ്പോള്‍ പ്രത്യേകിച്ച്. ഇറ്റ്‌സ് ടൈം!!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com