വനിതാ ലോകകപ്പ്: സെമി സാധ്യത സജീവമാക്കാന്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയ്‌ക്കെതിരേ

വനിതാ ലോകകപ്പ്: സെമി സാധ്യത സജീവമാക്കാന്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയ്‌ക്കെതിരേ

ബലാഗോല:  വനിതാ ലോകകപ്പില്‍ ഹാട്രിക്ക് ജയം നേടിയ ആത്മവിശ്വാസവുമായി ഇന്ത്യന്‍ ടീം ഇന്ന് ശ്രീലങ്കയെ നേരിടും. ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, പാക്കിസ്ഥാന്‍ എന്നിവയെ പരാജയപ്പെടുത്തിയെത്തുന്ന ഇന്ത്യയ്ക്കു മൂന്നു കളികളിലും തോറ്റ ശ്രീലങ്കയോട് ജയിച്ചാല്‍ സെമി സാധ്യത സജീവമാക്കാം.

ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധേ കേന്ദ്രീകരിച്ചാകും ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരേ പല്ലേല്‍ക്കലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നാലാം മത്സരത്തിനിറങ്ങുക. സ്മൃതി മന്താന, മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യയ്ക്കു മികച്ച സ്‌കോര്‍ കെട്ടിപ്പടുക്കാനാകും. അതേസമയം, സ്പിന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് ടീമിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. ഏക്താ ബിഷ്താണ് ഇന്ത്യന്‍ സ്പിന്നിന്റെ നട്ടെല്ല്. പാക്കിസ്ഥാനുമായുള്ള മത്സരത്തില്‍ നിര്‍ണായക പങ്കാണ് ബിഷ്ത് വഹിച്ചത്. ജുലന്‍ ഗോസ്വാമി നയിക്കുന്ന പേസ് ഡിപ്പാര്‍ട്ടുമെന്റും ഇന്ത്യയുടേത് മോശമല്ല.

അതേസമയം, ശ്രീലങ്കന്‍ നിരയില്‍ ചെമാരി അട്ടപ്പട്ടുവിന്റെ ബാറ്റിംഗ് മാത്രമാണ് ഇന്ത്യയ്ക്കു വെല്ലുവിളിയാവുക. വൈകുന്നേരം മൂന്നിനാണ് മത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com