ബംഗ്ലാദേശുമായുള്ള ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ഉജ്ജ്വല ജയം; റെങ്കണ ഹെറാത്തിന് ആറ് വിക്കറ്റ്; ജയം 259 റണ്‍സിന്

ബംഗ്ലാദേശുമായുള്ള ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ഉജ്ജ്വല ജയം; റെങ്കണ ഹെറാത്തിന് ആറ് വിക്കറ്റ്; ജയം 259 റണ്‍സിന്

ഗലെ: ബംഗ്ലാദേശുമായുള്ള ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് ഉജ്ജ്വല ജയം. രണ്ടാം ഇന്നിംഗ്‌സില്‍ ക്യാപ്റ്റന്‍ റെങ്കണ ഹെറാത്തിന്റെ ആറ് വിക്കറ്റ് നേട്ടമാണ് ശ്രീലങ്കയ്ക്ക് 259 റണ്‍സിന്റെ വിജയമൊരുക്കിയത്. 
അവസാന ദിവസം 390 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിനെ 197 റണ്‍സിനു കെട്ടിപ്പൂട്ടിയ ശ്രീലങ്കയുടെ ബൗളിംഗ് മികവിനാണ് മുഴുവന്‍ ക്രെഡിറ്റും. 

ഇതോടെ രണ്ട് രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ശ്രീലങ്ക മുന്നിലെത്തി. 67/0 എന്ന നിലയില്‍ അവസാന ദിനം കളിയാരംഭിച്ച ബംഗ്ലാദേശിന് തുടക്കത്തില്‍ മികച്ച പ്രതീക്ഷയായിരുന്നു. എന്നാല്‍, രണ്ടാം ബോളില്‍ തന്നെ ഓപ്പണര്‍ സൗമ്യ സര്‍ക്കാര്‍ പുറത്തായതോടെ ബംഗ്ലാ ബാറ്റിംഗ് നിര പതറുകയും തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാക്കുകയും ചെയ്തു. ആദ്യ മണിക്കൂറില്‍ തന്നെ ആറ് വിക്കറ്റുകള്‍ നഷ്ടമായ ബംഗ്ലാദേശിന് സമനില മോഹവും പൊലിഞ്ഞു. ക്യാപ്റ്റന്‍ മുഷാഫിഖുര്‍ റഹീമും വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസും ചേര്‍ന്ന് പൊരുതി നോക്കിയെങ്കിലും ഫലവത്തായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com