ധര്‍മശാല ടെസ്റ്റ് ടീമില്‍ ശ്രേയസ് അയ്യരെയും ഉള്‍പ്പെടുത്തി; കോഹ്ലിയുടെ പരിക്ക് തിരിച്ചടിയായേക്കും

ധര്‍മശാല ടെസ്റ്റ് ടീമില്‍ ശ്രേയസ് അയ്യരെയും ഉള്‍പ്പെടുത്തി; കോഹ്ലിയുടെ പരിക്ക് തിരിച്ചടിയായേക്കും

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിന് യുവതാരം ശ്രേയസ് അയ്യര്‍ക്കും ഇടം ലഭിച്ചു. ധര്‍മാശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി കളിക്കുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുംബൈ ബാറ്റ്‌സ്മാനായ അയ്യര്‍ക്ക് ഇടം ലഭിച്ചത്. 

റാഞ്ചി ടെസ്റ്റില്‍ തോളിന് പരിക്കേറ്റ കോഹ്ലിക്ക് ഫീല്‍ഡിലും ബാറ്റിംഗിലും തിളങ്ങാന്‍ സാധിച്ചിട്ടില്ല. വെള്ളിയാഴ്ച അയ്യര്‍ ടീമിനൊപ്പം ചേരും. 

2015-16 സീസണ്‍ രഞ്ജി ട്രോഫിയില്‍ ടോപ് സ്‌കോററായിരുന്നു 22കാരനായ ശ്രേയസ് അയ്യര്‍. 1321 റണ്‍സാണ് ഈ യുവതാരം അടിച്ചുകൂട്ടിയത്. തൊട്ടടുത്ത സീസണില്‍ 42 റണ്‍സ് ശരാശാരിയില്‍ 725 റണ്‍സ് നേടാനും ഈ മുംബൈ താരത്തിനായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com