പ്രീമിയര്‍ ലീഗില്‍ ഇന്ന് ആഴ്‌സണല്‍-യുണൈറ്റഡ് പോരാട്ടം; രണ്ട് ടീമുകള്‍ക്കും ചാംപ്യന്‍സ് ലീഗ് ബര്‍ത് ലക്ഷ്യം

പ്രീമിയര്‍ ലീഗില്‍ ഇന്ന് ആഴ്‌സണല്‍-യുണൈറ്റഡ് പോരാട്ടം; രണ്ട് ടീമുകള്‍ക്കും ചാംപ്യന്‍സ് ലീഗ് ബര്‍ത് ലക്ഷ്യം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ചിരവൈരികളുടെ പോരാട്ടം. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ ആഴ്‌സണല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടുമ്പോള്‍ രണ്ട് ടീമുകള്‍ക്കും ലക്ഷ്യം ചാംപ്യന്‍സ് ലീഗ് ബര്‍ത്. 

പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള യുണൈറ്റഡിന് ആറാം സ്ഥാനത്തുള്ള ആഴ്‌സണലിനേക്കാള്‍ അഞ്ച് പോയിന്റ് കൂടുതലുണ്ട്. എന്നാല്‍ ഒരു കളി കുറവ് കളച്ചതിന്റെ ആനുകൂല്യം ഗണ്ണേഴ്‌സിനുണ്ട്. കളിക്കാരെക്കാളുപരി ലോക ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും മികച്ച രണ്ട് പരിശീലകര്‍ നേര്‍ക്കുനേര്‍ വരുന്ന എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

മധ്യനിരയില്‍ നിര്‍ണായക സാന്നിധ്യമായ സ്വിസ് താരം ഗ്രാനിറ്റി സാക്കയില്ലാതെയാണ് ആഴ്‌സണല്‍ യുണൈറ്റഡിനെ സ്വന്തം തട്ടകത്ത് നേരിടുക. ടോട്ടന്‍ഹാമിനോട് തകര്‍ന്നടിഞ്ഞ ആഴ്‌സണലിന് യുണൈറ്റഡിനോടുള്ള ജയം ആത്മവിശ്വാസം നല്‍കുമെന്ന പ്രതീക്ഷയാണ് പരിശീലകന്‍ വെംഗര്‍ക്കുള്ളത്. 

അതേസമയം, യുറോപ്പ ലീഗ് ആദ്യപാദ സെമിയില്‍ സെല്‍റ്റ വീഗോയെ തുരത്തിയാണ് യുണൈറ്റഡ് എത്തുന്നത്. മധ്യനിര ചുവന്ന ചെകുത്താന്‍മാര്‍ക്ക് ശക്തമാണെങ്കിലും പ്രതിരോധത്തിലുള്ള പിഴവുകള്‍ കോച്ച് മൊറീഞ്ഞോയ്ക്ക് തലവേദനയാണ്.

ഇന്ന് രാത്രി 8.30നാണ് മത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com