ലോക കിരീടത്തിലേക്ക് ഇന്ത്യയെ എത്തിച്ച ഈ റാഞ്ചിക്കാരനെ ഇതിഹാസ ക്രിക്കറ്റ് താരം എന്ന് തന്നെയാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. എന്നാല്‍ ക്രിക്കറ്റില്‍ മാത്രമല്ല ധോനി പുലി. ഫുട്ബോളിലും താന്‍ ഒരു സംഭവം തന്നെയെന്ന് ധോനി തെളിയിക്കുന്ന വീഡിയോയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഇപ്പോള്‍ പുറത്തു വിടുന്നത്.
ഫുട്ബോളിലെ തന്റെ കഴിവ് തെളിയിക്കുകയാണ് ധോനി ഇവിടെ. കാലുകളിലൂടേയും ഹെഡ്ഡറുകളിലൂടേയും പന്ത് താഴേ പോകാതെ കളിക്കുന്ന ധോനിയും ചെന്നൈ കോച്ചിങ് സ്റ്റാഫ് അംഗം തൊമി സിംസെക്കുമാണ് വീഡിയോയില്‍.
ധോനിയെ ക്രിസ്റ്റിയാനോയുമായി താരതമ്യം ചെയ്തുമാണ് ചെന്നൈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. CR7 അല്ല, MS7 എന്നാണ് ചെന്നൈയുടെ ട്വീറ്റ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ