കേരളം 455 ന് പുറത്ത് ; ബേസില്‍ തമ്പിക്ക് അര്‍ധസെഞ്ച്വറി; മധ്യപ്രദേശിന് 191 റണ്‍സ് വിജയലക്ഷ്യം

കേരളത്തിന്റെ വിഷ്ണു വിനോട് 193 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
കേരളം 455 ന് പുറത്ത് ; ബേസില്‍ തമ്പിക്ക് അര്‍ധസെഞ്ച്വറി; മധ്യപ്രദേശിന് 191 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരം  : രഞ്ജിട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ മധ്യപ്രദേശിന് 191 റണ്‍സ് വിജയലക്ഷ്യം. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 380 റണ്‍സ് എന്ന നിലയില്‍ അവസാന ദിവസം ബാറ്റിംഗ് ആരംഭിച്ച കേരളം 455 റണ്‍സിന് ഓള്‍ഔട്ടായി. കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോട് 193 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 

ആദ്യ ഇന്നിംഗ്‌സില്‍ വെറും 63 റണ്‍സിന് പുറത്തായ കേരളം രണ്ടാമിന്നിംഗ്‌സില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. നാലു വിക്കറ്റിന് 38 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ശേഷമായിരുന്നു കേരളത്തിന്റെ അവിശ്വസനീയമായ തിരിച്ചുവരവ്. 

സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ബേബിയും വിഷ്ണു വിനോദുമാണ് കേരളത്തെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. സച്ചിന്‍ബേബി 143 റണ്‍സെടുത്ത് പുറത്തായി. എട്ടാം വിക്കറ്റില്‍ വിഷ്ണു വിനോദിന് മികച്ച പിന്തുണ നല്‍കിയ പേസ് ബൗളര്‍ അര്‍ധ സെഞ്ച്വറി നേടി. ബേസില്‍ 57 റണ്‍സെടുത്ത് പുറത്തായി. 

മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് സെന്നാണ് രണ്ടാമിന്നിംഗ്‌സില്‍ കേരളത്തെ തകര്‍ത്തത്. ആവേസ് ഖാനും ശുഭം ശര്‍മ്മയും രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു. മധ്യപ്രദേശ് ആദ്യ ഇന്നിംഗ്‌സില്‍ 328 റണ്‍സെടുത്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com