ഇതാണ് എന്റെ ശൈലി, അത് മെസിയുടേതല്ല; ചെല്‍സിയില്‍ ശോഭിക്കാതിരുന്നിട്ടും തിരിച്ചു വന്നത് ഇതിനായിരുന്നു

സുവാരസിന് ശേഷം പ്രീമിയര്‍ ലീഗിലെ ഒരു മത്സരത്തില്‍ നാല് ഗോളുകള്‍ നേടുന്ന ലിവര്‍പൂള്‍ താരമെന്ന റെക്കോര്‍ഡും സല കഴിഞ്ഞ മത്സരത്തോടെ തന്റെ പേരിലാക്കിയിട്ടുണ്ട്
ഇതാണ് എന്റെ ശൈലി, അത് മെസിയുടേതല്ല; ചെല്‍സിയില്‍ ശോഭിക്കാതിരുന്നിട്ടും തിരിച്ചു വന്നത് ഇതിനായിരുന്നു

20 വര്‍ഷമായി ടീമിന് വേണ്ടി എന്താണോ ചെയ്യുന്നത് അത് തന്നെയാണ് മെസി ഇപ്പോഴും ചെയ്യുന്നത്. കളി മികവ് അങ്ങിനെ നിലനിര്‍ത്തി, ടീമിനെ ഒന്നാകെ സ്വാധീനിക്കാന്‍ ശക്തനായ മറ്റൊരു താരത്തെ ഞാന്‍ കണ്ടതും അര്‍ജന്റീനിയന്‍ ടീമിലായിരുന്നു, ഡിഗോ മറഡോണ..നാല് തവണ വല കുലുക്കി ഗോള്‍ഡന്‍ ബൂട്ടിനോട് അടുത്ത സലയെ മെസിയുമായി താരതമ്യം ചെയ്ത് ചോദ്യം ഉയര്‍ന്നപ്പോള്‍ ലിവര്‍പൂള്‍ കോച്ച് ക്ലോപ്പിന്റെ മറുപടി ഇങ്ങനെയായിരുന്നു. 

സല മാത്രമല്ല, ആരും സലയെ മെസിയുമായി താരതമ്യം ചെയ്യുന്നതിനോട് യോജിക്കുന്നില്ല. അതിശയകരമായ വഴിയിലാണ് സല ഇപ്പോള്‍. ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പട്ടികയിലേക്കാണ് സലയുടേയും പോക്ക്‌. വാട്‌ഫോര്‍ഡിനെതിരെ ടീം മുഴുവന്‍ നന്നായി കളിച്ചു. എന്നാല്‍ സലയുടെ ആ ആദ്യ ഗോളാണ് കളിയില്‍ മികച്ചു നിന്നതെന്നും ക്ലോപ്പ് പറയുന്നു. ആ സമയം എല്ലാവരും ബുദ്ധിമുട്ടി, സല ഒഴിച്ച്. കഴിവിന്റെ ഉയരങ്ങളിലേക്ക് കുതിക്കുമ്പോള്‍ മാത്രമാണ് അതുണ്ടാകുന്നതെന്നും ലിവര്‍പൂള്‍ കോച്ച്  ചൂണ്ടിക്കാണിക്കുന്നു. 

സുവാരസിന് ശേഷം പ്രീമിയര്‍ ലീഗിലെ ഒരു മത്സരത്തില്‍ നാല് ഗോളുകള്‍ നേടുന്ന ലിവര്‍പൂള്‍ താരമെന്ന റെക്കോര്‍ഡും സല കഴിഞ്ഞ മത്സരത്തോടെ തന്റെ പേരിലാക്കിയിട്ടുണ്ട്. ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ ടോട്ടന്‍ഹാമിന്റെ ഹാരി കെയ്‌നിനേയും സല പിന്നിലേക്ക് മാറ്റി നിര്‍ത്തി കഴിഞ്ഞു. പ്രീമിയര്‍ ലീഗില്‍ ഹാട്രിക് നേടുന്ന ആദ്യ ഈജിപ്ത്യന്‍ താരവുമാണ് സല. 

എനിക്ക് ഏറ്റവും ഇണങ്ങി കളിക്കാന്‍ സാധിക്കുന്നത് പ്രീമിയര്‍ ലീഗാണെന്നാണ് നാല് ഗോളുകള്‍ കൊണ്ട് കളം നിറഞ്ഞതിന് ശേഷം സല പറയുന്നത്. ചെല്‍സിയില്‍ ശോഭിക്കാതെ പോയതിന് ശേഷവും തിരിച്ച് മടങ്ങിയെത്തണം എന്ന് തന്നെയായിരുന്നു എന്റെ ആഗ്രഹമെന്നും സല വ്യക്തമാക്കുന്നു. 

2014 മുതല്‍ 2016 വരെ ചെല്‍സിയില്‍ തുടര്‍ന്ന സല 19 കളികളില്‍ മാത്രമാണ് ചെല്‍സിക്കായി ഗ്രൗണ്ടിലിറങ്ങിയത്. തനിക്ക് അവസരങ്ങള്‍ അവിടെ ലഭിക്കുന്നുണ്ടായിരുന്നില്ല. എന്നിട്ടും, ലിവര്‍പൂളിന്റെ വിളി എത്തിയതിന് ശേഷം ഇംഗ്ലണ്ടിലേക്ക് മടങ്ങാന്‍ ഞാന്‍ മടങ്ങി കാണിച്ചില്ല. കാരണം പ്രീമിയര്‍ ലീഗ് എനിക്കത്രയ്ക്ക ഇഷ്ടമായിരുന്നു. എന്റെ ശൈലിയോട് ഇണങ്ങി നില്‍ക്കുന്നത് പ്രീമിയര്‍ ലീഗാണെന്നും സല പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com