ധോനിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബ്രാവോ; പക്ഷേ എട്ടുനിലയില്‍ പൊട്ടി

രണ്ട് മാസം നീണ്ടുനിന്ന ഐപിഎല്‍ തീര്‍ത്ത സമ്മര്‍ദ്ദം ധോനിയും ബ്രാവോയും കൂടി അവസാനിപ്പിച്ചതാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകം ഉണര്‍ത്തുന്നത്
ധോനിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബ്രാവോ; പക്ഷേ എട്ടുനിലയില്‍ പൊട്ടി

തിരിച്ചു വരവ് കപ്പടിച്ചു തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആഘോഷമാക്കി. രണ്ട് മാസം നീണ്ടുനിന്ന ഐപിഎല്‍ തീര്‍ത്ത സമ്മര്‍ദ്ദം ധോനിയും ബ്രാവോയും കൂടി അവസാനിപ്പിച്ചതാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകം ഉണര്‍ത്തുന്നത്. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് കിരീടം ചൂണ്ടിയതിന് ശേഷം ധോനിയും ബ്രാവോയും മുംബൈ വാംങ്കഡെ സ്‌റ്റേഡിയത്തില്‍ മറ്റൊരു പോരാട്ടത്തില്‍ ഏര്‍പ്പെട്ടു. മൂന്ന് റണ്‍സിന് വേണ്ടി ക്രീസിലുള്ള ഓട്ടമായിരുന്നു അത്. 

ആര് ആദ്യം മൂന്നാം റണ്‍സെടുത്ത് ക്രീസില്‍ കയറുന്നുവോ അയാള്‍ വിജയി. പക്ഷേ രണ്ട് പേരും കട്ടയ്ക്ക് കട്ടയ്ക്ക ഓടി. ഫോട്ടോ ഫിനിഷിലേക്ക് നീങ്ങിയ പോരില്‍ പ്രായത്തെ പിന്നേയും പടിക്ക് പുറത്തേക്ക് തള്ളി ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ് ലി തന്നെ വിജയിയായി. 

പ്രായത്തിന്റെ കാര്യത്തില്‍ ധോനിയേക്കാള്‍ രണ്ട് വയസ് മാത്രം ഇളയതാണ് ബ്രാവോ. പക്ഷേ രണ്ട് പേരുടേയും പ്രായം കളിക്കളത്തില്‍ കണ്ടതേയില്ല. നേരിയ വ്യത്യാസത്തിലായിരുന്നു ധോനി ബ്രാവോയെ വെട്ടിച്ച് ഇവിടെ ജയിച്ചു കയറിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com