സലയ്‌ക്കെതിരെ പൊലീസ് ലിവര്‍പൂളിനെ സമീപിച്ചു; പ്രതികരിക്കാനില്ലെന്ന് സലയും ക്ലബും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2018 10:18 AM  |  

Last Updated: 14th August 2018 10:18 AM  |   A+A-   |  

salah566

ലിവര്‍പൂളിലെ തന്റെ ആദ്യ സീസണില്‍ തന്നെ ആരാധകരെ തന്നിലേക്ക് അടുപ്പിക്കുകയായിരുന്നു സല. മുടി മിനുക്കിയും, ടാറ്റുകള്‍ ശരീരത്തില്‍ നിറയ്ക്കാനുമല്ല, എനിക്ക് ഫുട്‌ബോള്‍ കളിക്കാനാണ് ഇഷ്ടം എന്ന് പറഞ്ഞ സലയ്ക്ക് പിന്നെ ലോകം മുഴുവന്‍ ആരാധകര്‍ പിറക്കുകയായിരുന്നു. 

പക്ഷേ ലിവര്‍പൂളിന്റെ സൂപ്പര്‍ താരം മെര്‍സിസൈഡ് പൊലീസിന്റെ നിയമനടപടിക്ക് വിധേയമാകേണ്ടി വരും എന്നാണ് റിപ്പോര്‍ട്ട്. വാഹനം ഓടിക്കുന്നതിന് ഇടയില്‍ ഫോണില്‍ സംസാരിച്ചതാണ് സലയെ കുടുക്കിയത്. 

കാര്‍ ഡ്രൈവ് ചെയ്യവെ ഫോണില്‍ നോക്കുന്ന സലയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ട്രാഫിക്കില്‍ കുരുങ്ങിയപ്പോള്‍ കാര്‍ നിര്‍ത്തി ഫോണില്‍ നോക്കുകയാണ് സല. ഈ സമയം നിരത്തില്‍ നിന്നിരുന്നവര്‍ സലയെ അമ്പരന്നുവെങ്കിലും താരം മൊബൈലില്‍ നിന്നും കണ്ണെടുത്തില്ല. പിന്നാലെ കാര്‍ ഡ്രൈവ് ചെയ്ത് പോവുകയും ചെയ്തു. 

ഒരു ഫുട്‌ബോള്‍ താരം ഡ്രൈവിങ്ങിന് ഇടയില്‍ കാര്‍ ഡ്രൈവ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഇതുമായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് മെര്‍സിസൈഡ് പൊലീസ് വ്യക്തമാക്കുന്നു. 

സലയുമായി ഇക്കാര്യം സംസാരിച്ചു.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ ക്ലബും, സലയും പരസ്യ പ്രതികരണം നടത്തില്ലെന്ന് ലിവര്‍പൂള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.