ഐപിഎല്‍ ലേലം കഴിഞ്ഞതിന് പിന്നാലെ രഞ്ജി ടീം വിട്ടു; യുവിക്ക് നേരെ വിമര്‍ശനം

ഐപിഎല്‍ താര ലേലത്തിന് തലേദിവസം പഞ്ചാബിന് വേണ്ടി 41 റണ്‍സ് സ്‌കോര്‍ ചെയ്ത യുവി തമിഴ്‌നാടിന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു
ഐപിഎല്‍ ലേലം കഴിഞ്ഞതിന് പിന്നാലെ രഞ്ജി ടീം വിട്ടു; യുവിക്ക് നേരെ വിമര്‍ശനം

ഐപിഎല്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് യുവിയെ സ്വന്തമാക്കിയതിന്റെ സന്തോഷമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. എന്നാല്‍, ലേലം കഴിഞ്ഞതിന് പിന്നാലെ രഞ്ജി ട്രോഫിക്കുള്ള പഞ്ചാബ് ടീമില്‍ നിന്നും യുവി പിന്മാറിയതിനെതിരെ വിമര്‍ശനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 

ഈ രഞ്ജി ട്രോഫി സീസണില്‍ മൂന്ന് മത്സരങ്ങളില്‍ യുവി പഞ്ചാബ് ടീമിനൊപ്പമുണ്ടായെങ്കിലും ഐപിഎല്‍ ലേലം കഴിഞ്ഞതിന് പിന്നാലെ ടീമില്‍ നിന്നും പിന്‍വാങ്ങി. ഹൈദരാബാദിനെതിരായ പഞ്ചാബിന്റെ അടുത്ത മത്സരത്തില്‍ യുവി കളിക്കില്ല. ഐപിഎല്‍ താര ലേലത്തിന് തലേദിവസം പഞ്ചാബിന് വേണ്ടി 41 റണ്‍സ് സ്‌കോര്‍ ചെയ്ത യുവി തമിഴ്‌നാടിന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. 

ഹൈദരാബാദിനെതിരായ മത്സരയും പഞ്ചാബിന് നിര്‍ണായകമാണ്. എന്നാല്‍ ഈ സമയം ഹംഗറിയില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം ക്രിസ്മസ് ആഘോഷിക്കുവാനാണ് യുവി തിരഞ്ഞെടുത്തത്. യുവിയുടെ ഈ നിലപാടിനെതിരെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com