ആദ്യ മത്സരത്തില്‍ നിന്നു തന്നെ ചെന്നൈയ്ക്ക് കണക്ക് തീര്‍ത്ത് തുടങ്ങാം, മുംബൈയ്ക്ക് തിരിച്ചടിച്ചും

ചിദംബരം സ്റ്റേഡിയം ചെന്നൈയുടേയും സവായി മന്‍സിങ് സ്റ്റേഡിയം രാജസ്ഥാന്റേയും ഹോം ഗ്രൗണ്ടാകും
ആദ്യ മത്സരത്തില്‍ നിന്നു തന്നെ ചെന്നൈയ്ക്ക് കണക്ക് തീര്‍ത്ത് തുടങ്ങാം, മുംബൈയ്ക്ക് തിരിച്ചടിച്ചും

മുംബൈ ഇന്ത്യന്‍സില്‍ നിന്നും കിരീടം തിരിച്ചു പിടിക്കാന്‍ ഒരുങ്ങിയാവും ധോനിയും സംഘവും ഇറങ്ങുകയെന്ന് ഉറപ്പ്. അപ്പോള്‍ ആദ്യ മത്സരത്തില്‍ തന്നെ തീപാറി തുടങ്ങും. കാരണം ചെന്നൈയും മുംബൈയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെയാകും ഐപിഎല്‍ പതിനൊന്നാം സീസണിന്റെ തുടക്കം. 

മുംബൈയുടെ തട്ടകത്തില്‍ 2018 ഏപ്രില്‍ ഏഴിനാണ് രണ്ട് വര്‍ഷത്തിന് ശേഷമുള്ള ചെന്നൈയുടെ ആദ്യ കളി. ബുധനാഴ്ചയായിരുന്നു ഒന്‍പത് ഇടങ്ങളിലായി 51 ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ ബിസിസിഐ പ്രസിദ്ധീകരിച്ചത്. 

ചിദംബരം സ്റ്റേഡിയം ചെന്നൈയുടേയും സവായി മന്‍സിങ് സ്റ്റേഡിയം രാജസ്ഥാന്റേയും ഹോം ഗ്രൗണ്ടാകും. കിങ്‌സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ മൂന്ന് ഹോം മത്സരങ്ങള്‍ ഇന്തോറില്‍ കളിക്കുകയും നാല് മത്സരങ്ങള്‍ക്ക് മൊഹാലി വേദിയാവുകയും ചെയ്യും. 

നാല് മണിക്ക് ആരംഭിക്കുന്ന 12 മത്സരങ്ങളും, 8 മണിക്ക് ആരംഭിക്കുന്ന 48 മത്സരങ്ങളുമെന്ന കണക്കിലാണ് കുട്ടിക്രിക്കറ്റ് പൂരത്തിന്റെ ഇത്തവണത്തെ ഷെഡ്യൂള്‍. 2018 മെയ് 27ന് വാങ്കടെ സ്റ്റേഡിയത്തിലാണ് ഫൈനല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com