കുട്ടിഞ്ഞോയെ പിന്‍വലിച്ചതിന് ശേഷം ബാഴ്‌സ അടിച്ചത് രണ്ട് ഗോള്‍; യാദൃച്ഛികത മാത്രമാണോ?

കാപ്‌ന്യൂവില്‍ ലീഗ് മത്സരത്തില്‍ അരങ്ങേറുക എന്നത് ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്
കുട്ടിഞ്ഞോയെ പിന്‍വലിച്ചതിന് ശേഷം ബാഴ്‌സ അടിച്ചത് രണ്ട് ഗോള്‍; യാദൃച്ഛികത മാത്രമാണോ?

കളിക്കാര്‍ വന്നും പോയ്‌ക്കൊണ്ടുമിരിക്കും. പക്ഷേ ന്യുകാമ്പില്‍ ബാഴ്‌സയ്ക്കായി വിജയ ഗോള്‍ നേടാന്‍ മെസിയുണ്ടാകും. അലവെസിനെതിരായ മത്സരത്തില്‍ ബാഴ്‌സ ആരാധകര്‍ അക്കാര്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നു. 

ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു മെസിയിലൂടേയും സുവാരസിലൂടേയും ബാഴ്‌സ തിരിച്ചുവന്നത്. 72ാം മിനിറ്റില്‍ സുവാരസില്‍ നിന്നും സമനില ഗോള്‍ പിറന്നപ്പോള്‍ 84ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെയായിരുന്നു മെസിയുടെ  വിജയ ഗോള്‍. 

ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് ഫ്രീകിക്ക് ഗോളാക്കി മെസി ബാഴ്‌സയെ ജയത്തിലേക്ക് എത്തിക്കുന്നത്. എന്നാല്‍ അലവെസിനെതിരായ മത്സരത്തിനിറങ്ങിയ കുട്ടിഞ്ഞോയായിരുന്നു ആരാധകര്‍ക്കിടയിലെ സംസാര വിഷയം. ലാ ലിഗയില്‍ അരങ്ങേറ്റം കുറിച്ച കുട്ടിഞ്ഞോയെ 66ാം മിനിറ്റില്‍ പിന്‍വലിച്ചതായിരുന്നു ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. 

ഇനിയെസ്റ്റയ്‌ക്കൊപ്പം മധ്യനിരയില്‍ ഒത്തിണങ്ങി കളിക്കുന്നതില്‍ കുട്ടിഞ്ഞോയ്ക്ക് ഇനിയും സമയം വേണ്ടിവരുമെന്നായിരുന്നു ബാഴ്‌സ കോച്ച് വാല്‍വെര്‍ദേയുടെ പ്രതികരണം. കുട്ടിഞ്ഞോ മടങ്ങിയതിന് ശേഷമാണ് ബാഴ്‌സ തങ്ങളുടെ മികച്ച കളി പുറത്തെടുത്തതെന്നും വിലയിരുത്തലുകള്‍ ഉയരുന്നുണ്ട്. കുട്ടിഞ്ഞോ മടങ്ങിയതിന് ശേഷം ഇനിയെസ്റ്റയ്ക്ക് സ്വതന്ത്രമായി കളിക്കാനായി. സുവാസരിന്റെ ഗോളിനായി വഴിയൊരുക്കിയതും ഇനിയെസ്റ്റയായിരുന്നു. 

എന്നാല്‍ കുട്ടിഞ്ഞോയെ പിന്‍വലിച്ച നടപടിയെ ന്യായീകരിച്ച് സുവാരസ് മുന്നോട്ടുവന്നു. കാപ്‌ന്യൂവില്‍ ലീഗ് മത്സരത്തില്‍ അരങ്ങേറുക എന്നത് ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്. ഫിലിപ്പ് നന്നായി കളിച്ചു. കുട്ടിഞ്ഞോയുടെ പ്രകടനത്തില്‍ ടീം സന്തുഷ്ടരാണ്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ജയം ലക്ഷ്യം വെച്ച് മാത്രമാണ് കളിച്ചത്. മൂന്ന് പോയിന്റ് നമ്മള്‍ നേടുകയും ചെയ്‌തെന്ന് സുവാരസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com