ലണ്ടന്‍: വിവാഹം സ്വര്‍ഗ്ഗത്തില്‍ തീരുമാനിക്കപ്പെടുന്നുവെന്ന പറച്ചിലൊക്കെ ഇനി പഴങ്കഥ. ലണ്ടനിലെ ലോഡ്‌സില്‍ വച്ച് നടന്ന ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ഏകദിനം പുരോഗമിക്കവേ ഗ്യാലറിയിലേക്ക് നീങ്ങിയ ക്യാമറക്കണ്ണുകളാണ് ആ അപൂര്‍വ്വ സുന്ദര നിമിഷങ്ങള്‍ ഒപ്പിയെടുത്തത്.
അടുത്തിരുന്ന സുന്ദരിയായ സ്ത്രീയ്ക്ക് മുമ്പില്‍ ബോളിവുഡ് സ്‌റ്റൈലില്‍ മുട്ടുകുത്തി നിന്ന് യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തി. ഒരു നിമിഷം ക്യാമറക്കണ്ണുകളെല്ലാം ഗ്യാലറിയിലേക്ക്. ഞെട്ടിത്തരിച്ച പെണ്‍കുട്ടിയെ നോക്കി സ്‌കൈ സ്‌പോര്‍ട്‌സ് ചാനല്‍ അപ്പോള്‍ ' ഡിസിഷന്‍ പെന്‍ഡിങ്' കൊടുത്തു കൊണ്ടിരുന്നു. കമന്ററി ബോക്‌സിലപ്പോള്‍ മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ലോയ്ഡാണുണ്ടായിരുന്നത്.
പെണ്‍കുട്ടിയുടെ എല്ലാ ആകാംക്ഷയും ലോയ്ഡിന്റെ കമന്ററിയിലും വന്നു. കാണികള്‍ നിശബ്ദരായി. ഒരു നിമിഷം ഞെട്ടിത്തരിച്ചിരുന്ന ശേഷം പെണ്‍കുട്ടി യേസ് മൂളി യുവാവിനെ ആലിംഗനം ചെയ്തതോടെ എല്ലാം ശുഭം.
ലോഡ്‌സിന്റെ ആകാശം പോലും പ്രണയം നിറഞ്ഞു തുളുമ്പുന്നതാണെന്നാണ് ഈ ലൈവ് വിവാഹാഭ്യര്‍ത്ഥന കണ്ട ട്വിറ്ററേനിയന്‍സ് കുറിച്ചത്.കഴിഞ്ഞ വര്‍ഷവും ലോര്‍ഡ്‌സില്‍ വച്ച് കളി നടക്കുന്നതിനിടെ ഇതുപോലൊരു പ്രണയാഭ്യാര്‍ത്ഥന ഉണ്ടായിരുന്നുവെന്ന് അധികൃതരും വെളിപ്പെടുത്തി. ഇംഗ്ലണ്ടിന്റെ ബാറ്റിങ് 24 ാം ഓവറിലെത്തിയപ്പോഴായിരുന്നു ഈ സംഭവം നടന്നത്.
ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ടീം ഏകദിനം കളിക്കുമ്പോഴും ഗ്യാലറിയില്‍ ഇതുപോലെ രണ്ട് തവണ വിവാഹാഭ്യര്‍ത്ഥന നടന്നിരുന്നു.
Decision Pending... SHE SAID YES!!
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ