കലാപത്തിന്റെ മുറിവുണക്കാനും ക്രിക്കറ്റ്; ത്രിലോക്പുരിയില്‍ സൗഹൃദ മത്സരവുമായി പൊലീസ് 

കഴിഞ്ഞ വ്യാഴാഴ്ച പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 18- നും 27 നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായത്. കലാപകാരികളെ പിന്തിരിപ്പിക്കുന്നതിനായി പൊലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നിരുന്നു
കലാപത്തിന്റെ മുറിവുണക്കാനും ക്രിക്കറ്റ്; ത്രിലോക്പുരിയില്‍ സൗഹൃദ മത്സരവുമായി പൊലീസ് 

ന്യൂഡല്‍ഹി: കലാപം തകര്‍ത്ത ത്രിലോക്പുരിയുടെ മുറിവുണക്കാന്‍  സൗഹൃദ ക്രിക്കറ്റ് മത്സരം നടത്തി ഡല്‍ഹിപൊലീസ്. കഴിഞ്ഞ വ്യാഴാഴ്ച ക്രിക്കറ്റ് കളിക്കിടെയുണ്ടായ വാഗ്വാദമാണ് രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള കലാപത്തിലേക്ക് വഴിവച്ചത്. യമുനാ ഖദാറില്‍ വച്ച് നടന്ന ടൂര്‍ണമെന്റില്‍ രണ്ട് വിഭാഗങ്ങളിലെ ടീമുകളും പങ്കെടുത്തു. ഡല്‍ഹി പൊലീസും പ്രാദേശിക സമാധാന സമിതിയുമാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 18- നും 27 നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായത്. കലാപകാരികളെ പിന്തിരിപ്പിക്കുന്നതിനായി പൊലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നിരുന്നു. നാല് പ്രദേശവാസികള്‍ക്കും നാല് പൊലീസുകാര്‍ക്കും കലാപത്തില്‍ പരിക്കേറ്റിരുന്നു. അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഏഴ് യുവാക്കെള ഇവിടെ നിന്നും അറസ്റ്റ് ചെയ്താണ് പൊലീസ് അന്ന് മടങ്ങിയത്. ക്രമസമാധാനപാലനത്തിനായി അധിക പൊലീസിനെയും ത്രിലോക് പുരിയിലെക്ക് നിയമിച്ചിരുന്നു.

ജനജീവിതം സാധാരണഗതിയിലേക്ക് എത്രയും വേഗം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സൗഹൃദമത്സരം സംഘടിപ്പിച്ചത് എന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. 36 ബ്ലോക്കുകളാണ് ത്രിലോക്പുരിയിലുള്ളത്. ഇടയ്ക്കിടെ ചേരിതിരിഞ്ഞുള്ള ആക്രമണങ്ങളും ഇവിടെ പതിവാണ്.കലാപത്തെ തുടര്‍ന്ന് 2014 ല്‍ ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com