കോഹ്‌ലിയുടെ ആ ഡ്രൈവിന്റെ ആരാധകന്‍, മുന്നോട്ടാഞ്ഞുള്ള നില്‍പ്പും ബാലന്‍സും ആണ് എനിക്കേറ്റവും ഇഷ്ടമെന്ന് സച്ചിന്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 04th November 2018 06:22 PM |
Last Updated: 04th November 2018 06:25 PM | A+A A- |

മുംബൈ: റെക്കോഡുകള്‍ തുടര്‍ച്ചയായി ഭേദിച്ച് മുന്നേറുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കോഹ്‌ലിയുടെ അവിസ്മരണീയമായ പ്രകടനം കണ്ട് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി താരതമ്യം ചെയ്യുന്നതും പതിവാണ്. സച്ചിന്റെ പേരിലുള്ള റെക്കോര്‍ഡുകളെല്ലാം കോലി തകര്‍ക്കുമെന്ന് വിശ്വസിക്കുന്നവരാണ് അധികവും.
എന്നാല്‍ ഇത്തരം താരതമ്യങ്ങളുടെ ആരാധകനല്ല താനെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കോഹ്‌ലിയുടെ കവര്‍ ഡ്രൈവുകളുടെ ആരാധകനാണ് താനെന്നും സച്ചിന്‍ വെളിപ്പെടുത്തി. സ്‌ട്രെയിറ്റ് ഡ്രൈവുകള്‍ കൊണ്ട് ആരാധകരെ ആവേശംകൊള്ളിച്ച സച്ചിന്‍ എന്‍ഡിടിവിയോട് ഇക്കാര്യം പറഞ്ഞത്.
കവര്‍ ഡ്രൈവ് കളിക്കുമ്പോള്‍ കോഹ്‌ലിയുടെ മുന്നോട്ടാഞ്ഞുള്ള നില്‍പ്പും ബാലന്‍സും ആണ് എനിക്കേറ്റവും ഇഷ്ടം. ഓരോ ബാറ്റ്‌സ്മാനും ഓരോ ഷോട്ടുകളുണ്ട്. അങ്ങനെയാണെങ്കില്‍ കവര്‍ ഡ്രൈവ് കോഹ്‌ലിയുടെ പേരിലാണ് അറിയപ്പെടുകയെന്നും സച്ചിന്‍ പറഞ്ഞു.
വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെന്നും സച്ചിന്‍ പറഞ്ഞു. സ്വന്തം നാട്ടില്‍ ഓസീസിനെ തോല്‍പ്പിക്കുക എളുപ്പമല്ല. എങ്കിലും ഇപ്പോഴത്തെ ഓസീസ് ബാറ്റിംഗ് നിരക്ക് ആഴമില്ല. അവരുടെ ബൗളിംഗ് മികച്ചതാണ്. അതുകൊണ്ടുതന്നെ ഏത് തരം പിച്ചാണ് അവര്‍ ഒരുക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും പരമ്പരയുടെ അന്തിമഫലമെന്നും സച്ചിന്‍ പറഞ്ഞു.