അവന്‍ പറക്കുമ്പോ അവര്‍ ഇഴയും; മെസിയെ പൂട്ടാന്‍ പിഎസ് വി താരത്തിന്റെ തന്ത്രം

മിശിഹായുടെ ഫ്രീകിക്ക് ഗോള്‍ വല തൊടുന്നത് തടയാന്‍ പിഎസ് വി എടുത്ത തന്ത്രമാണ് ആരാധകരില്‍ കൗതുകം തീര്‍ക്കുന്നത്
അവന്‍ പറക്കുമ്പോ അവര്‍ ഇഴയും; മെസിയെ പൂട്ടാന്‍ പിഎസ് വി താരത്തിന്റെ തന്ത്രം

ഫ്രീകിക്ക് എടുക്കാന്‍ തയ്യാറെടുക്കുന്ന മെസി. പോസ്റ്റിന് മുന്‍പില്‍ പിഎസ് വി താരങ്ങള്‍ നിരന്ന് നില്‍ക്കവെ ഇവര്‍ക്ക് പിന്നില്‍ ഒരു താരം മുട്ടുകുത്തി നിന്നു. മിശിഹായുടെ ഫ്രീകിക്ക് ഗോള്‍ വല തൊടുന്നത് തടയാന്‍ പിഎസ് വി എടുത്ത തന്ത്രമാണ് ആരാധകരില്‍ കൗതുകം തീര്‍ക്കുന്നത്. 

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ റെക്കോര്‍ഡ് ഹാട്രിക്കായിരുന്നു മെസി പിഎസ് വിക്കെതിരെ നേടിയത്, കരിയറിലെ ബാഴ്‌സ നായകന്റെ 48ാം ഹാട്രിക്കും. ഈ സീസണില്‍ യൂറോപ്പ് അടക്കി വാഴാനുള്ള കുതിപ്പ് പിഎസ്വിക്കെതിരായ ആദ്യ പകുതിയിലെ സൂപ്പര്‍ ഫ്രീകിക്കിലൂടെയാണ് മെസി തുടങ്ങിയത്. 

ആ ഫ്രീകിക്ക് തടുക്കുന്നതിനായിരുന്നു ഫുട്‌ബോള്‍ ലോകം അധികം കണ്ടിട്ടില്ലാത്ത തന്ത്രം പിഎസ് വി പരീക്ഷിച്ചത്. പക്ഷേ ഫലമുണ്ടായില്ല. പിഎസ് വിക്ക് മുന്‍പ് ബ്രസീലും ഇത് പരീക്ഷിച്ചിരുന്നു. അന്ന് ബ്രസീലിന്റെ എതിരാളി മെസി ഉള്‍പ്പെട്ട അര്‍ജന്റീനയായിരുന്നു. ബ്രസീല്‍ താരങ്ങള്‍ തീര്‍ത്ത മതിലിന് പിറകില്‍ മാഴ്‌സെലോ മുട്ടുകുത്തി കുനിഞ്ഞിരുന്നു. അന്നും ഫ്രീകിക്ക് പൊസിഷനില്‍ മെസി തന്നെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com