ഐപിഎല്ലിലെ അപൂര്‍വ നേട്ടത്തില്‍ അമിത് മിശ്രയും; റെക്കോര്‍ഡിടുന്ന ആദ്യ ഇന്ത്യ ബൗളര്‍

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ അമിത് മിശ്രയ്ക്ക് അപൂര്‍വ നേട്ടം
ഐപിഎല്ലിലെ അപൂര്‍വ നേട്ടത്തില്‍ അമിത് മിശ്രയും; റെക്കോര്‍ഡിടുന്ന ആദ്യ ഇന്ത്യ ബൗളര്‍

ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ അമിത് മിശ്രയ്ക്ക് അപൂര്‍വ നേട്ടം. ഐപിഎല്ലില്‍ 150 വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടം അമിത് മിശ്ര സ്വന്തമാക്കി. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്‌സരത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തിയാണ് താരം നേട്ടം പിന്നിട്ടത്. 

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയായിരുന്നു മിശ്രയുടെ 150ാം ഇര. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ രോഹിത് ശര്‍മ്മ അപകടകാരിയായിത്തുടങ്ങുമ്പോളായിരുന്നു മിശ്ര അദ്ദേഹത്തിന്റെ കുറ്റി പിഴുതത്. 

ലസിത് മലിംഗയ്ക്ക് പിന്നാലെ 150 വിക്കറ്റുകള്‍ ഐപിഎല്ലില്‍ നേടുന്ന രണ്ടാമത്തെ ബൗളറായും മിശ്ര മാറി. 140 മത്സരങ്ങളില്‍ നിന്നാണ് താരത്തിന്റെ നേട്ടം. 114 മത്സരങ്ങളില്‍ 161 വിക്കറ്റുകള്‍ വീഴ്ത്തിയ ലസിത് മലിംഗയാണ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ളത്. 150 വിക്കറ്റുകള്‍ നേടിയ മിശ്ര രണ്ടാമതും, 146 വിക്കറ്റുകള്‍ സ്വന്തമാക്കിയ പിയൂഷ് ചൗള മൂന്നാമതുമുണ്ട്. 143 വിക്കറ്റുകളുമായി ചെന്നൈ താരം ഡ്വെയ്ന്‍ ബ്രാവോ നാലാമതും 141 വിക്കറ്റുകളുമായി ചെന്നൈയുടെ തന്നെ ഹര്‍ഭജന്‍ സിങ് അഞ്ചാമതും ന്ില്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com