സച്ചിനും ലക്ഷ്മണിനും ബിസിസിഐ നോട്ടീസ്; ഇരട്ട പദവിയില്‍ വിശദീകരണം നല്‍കണം

ബിസിസിഐ ഓംബുഡ്‌സ്മാനും, എത്തിക്‌സ് ഓഫീസറുമായ ഡികെ ജെയിനാണ് ഇരുവരോടും വിശദീകരണം തേടി നോട്ടീസ് അയച്ചത്
സച്ചിനും ലക്ഷ്മണിനും ബിസിസിഐ നോട്ടീസ്; ഇരട്ട പദവിയില്‍ വിശദീകരണം നല്‍കണം

മുംബൈ: ബിസിസിഐയിലും, ഐപിഎല്‍ ടീമിലും ഒരേ സമയം പദവി വഹിക്കുന്നതില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറോടും, വിവിഎസ് ലക്ഷ്മണിനോടും വിശദീകരണം തേടി ബിസിസിഐ. ബിസിസിഐ ഓംബുഡ്‌സ്മാനും, എത്തിക്‌സ് ഓഫീസറുമായ ഡികെ ജെയിനാണ് ഇരുവരോടും വിശദീകരണം തേടി നോട്ടീസ് അയച്ചത്. 

ബിസിസിഐയുടെ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയില്‍ അംഗമായ ഇരുവരും, ഐപിഎല്‍ ടീമുകളുടേയും ചുമതല വഹിക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ മെന്ററാണ് സച്ചിന്‍. ലക്ഷ്മണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റേയും. ഏപ്രില്‍ 28നകം വിശദീകരണം നല്‍കണം എന്നാണ് ഇരുവരോടും നിര്‍ദേശിച്ചിരിക്കുന്നത്. 

നേരത്തെ, ഇതേ കാരണത്തില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയോടും വിശദീകരണം തേടിയിരുന്നു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ ചുമതലയിലുള്ള ഗാംഗുലി, ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്ററായി എത്തുന്നതിനെയാണ് ബിസിസിഐ ചോദ്യം ചെയ്തത്. രണ്ടിടങ്ങളില്‍ പദവി വഹിക്കുന്നതിന് ബിസിസിഐയുടെ ചട്ടപ്രകാരം സാങ്കേതിക തടസമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com