കൊല്‍ക്കത്തയില്‍ റസ്സല്‍ ചുഴലി; മുംബൈയ്ക്ക് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം; സന്ദീപ് വാര്യര്‍ക്ക് അരങ്ങേറ്റം

എട്ട് കൂറ്റന്‍ സിക്‌സും ആറ് ഫോറും സഹിതം ആന്ദ്രെ റസ്സല്‍ 40 പന്തില്‍ വാരിയത് 80 റണ്‍സ്
D5QI0cbUwAAjgBk
D5QI0cbUwAAjgBk

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ വീണ്ടും റസ്സല്‍ ചുഴലിക്കാറ്റ്. എട്ട് കൂറ്റന്‍ സിക്‌സും ആറ് ഫോറും സഹിതം ആന്ദ്രെ റസ്സല്‍ 40 പന്തില്‍ വാരിയത് 80 റണ്‍സ്. വെസ്റ്റിന്‍ഡീസ് അതികായന്റെ മിന്നല്‍ ബാറ്റിങ് ബലത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ കൊല്‍ക്കത്ത  നൈറ്റ്റൈഡേഴ്സ് നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് അടിച്ചെടുത്തത് 232 റണ്‍സ്. 

ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുത്തത് പാളിപ്പോയി. ഓപണിങില്‍ കൊല്‍ക്കത്തയ്ക്കായി ശുഭ്മാന്‍ ഗില്‍- ക്രിസ് ലിന്‍ സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 9.3 ഓവറില്‍ അടിച്ചെടുത്തത് 96 റണ്‍സ്. ശുഭ്മാന്‍ ഗില്‍ 45 പന്തില്‍ നാല് സിക്‌സും ആറ് ഫോറും സഹിതം 76 റണ്‍സ് എടുത്തു. ലിന്‍ 29 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 54 റണ്‍സും കണ്ടെത്തി. 

പിന്നീട് ക്രീസിലെത്തിയ റസ്സല്‍ പുറത്താകാതെ മുബൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചതോടെ സ്‌കോര്‍ 200 കടന്നു. ഏഴ് പന്തില്‍ 15 റണ്‍സുമായി ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് പുറത്താകാതെ റസ്സലിന് കൂട്ടായി ക്രീസില്‍ നിന്നു. മുംബൈക്കായി ചഹര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

കൊല്‍ക്കത്തയ്ക്കായി മലയാളി താരം സന്ദീപ് വാര്യര്‍ അരങ്ങേറ്റം കുറിച്ചു. ടീമിനായി ബൗളിങ് ഓപണ്‍ ചെയ്തതും സന്ദീപ് തന്നെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com