അവരെ എട്ടുനിലയിൽ പൊട്ടിക്കൂ; പാക്കിസ്ഥാനെതിരെ മത്സരിക്കണമെന്ന് ​ഗവാസ്കർ

മുൻ നായകനും ഇതിഹാസ താരവുമായി സുനിൽ ​ഗവാസ്കർ മത്സരം ഉപേക്ഷിക്കരുതെന്ന അഭിപ്രായക്കാരനാണ്
അവരെ എട്ടുനിലയിൽ പൊട്ടിക്കൂ; പാക്കിസ്ഥാനെതിരെ മത്സരിക്കണമെന്ന് ​ഗവാസ്കർ

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ നിന്ന് ഇന്ത്യ പിൻമാറണമെന്ന അഭിപ്രായങ്ങളാണ് ചുറ്റുമുയരുന്നത്. ആരാധകരും മുൻ താരങ്ങളുമെല്ലാം ഇതേ അഭിപ്രായമാണ് പൊതുവെ പങ്കിടുന്നത്. മത്സര ബഹിഷ്കരണം ബിസിസിഐ ഭരണ സമിതി നാളെ ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. കായിക മന്ത്രാലയത്തോടും ഇക്കാര്യത്തില്‍ അഭിപ്രായം തേടുമെന്നാണ് റിപ്പോര്‍ട്ട്. ‌

എന്നാൽ മുൻ നായകനും ഇതിഹാസ താരവുമായി സുനിൽ ​ഗവാസ്കർ മത്സരം ഉപേക്ഷിക്കരുതെന്ന അഭിപ്രായക്കാരനാണ്. ഇതുവരെ എല്ലാ ലോകകപ്പിലും ഇന്ത്യയ്ക്ക് പാക്കിസ്ഥാനെ തോല്‍പ്പിക്കാനായിട്ടുണ്ട്. ‌പാക്കിസ്ഥാനെ പരാജയപ്പെടുത്തി ടൂര്‍ണമെന്റില്‍ മുന്നേറാന്‍ അനുവദിക്കാതിരിക്കുകയാണ് വേണ്ടതെന്ന് ഗവാസ്കര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com