കാത്തിരിപ്പ് നീണ്ടത് നാല് ദശാബ്ദക്കാലങ്ങള്‍; ഒടുവില്‍ ചണ്ഡീഗഢിന് ബിസിസിഐ അംഗത്വം

40 വര്‍ത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ചണ്ഡീഗഢിന് ബിസിസിഐയില്‍ അംഗത്വം
കാത്തിരിപ്പ് നീണ്ടത് നാല് ദശാബ്ദക്കാലങ്ങള്‍; ഒടുവില്‍ ചണ്ഡീഗഢിന് ബിസിസിഐ അംഗത്വം

ചണ്ഡീഗഢ്: 40 വര്‍ത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ചണ്ഡീഗഢിന് ബിസിസിഐയില്‍ അംഗത്വം. ചണ്ഡീഗഢ് ക്രിക്കറ്റിന് ബിസിസിഐ യില്‍ അംഗത്വം നല്‍കണമെന്ന കാര്യത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ഇന്ന് കൂടിയ ബിസിസിഐ മീറ്റിങിലാണ് ചണ്ഡീഗഢിന് അംഗത്വം നല്‍കാന്‍ അന്തിമ തീരുമാനമായത്. 

അംഗത്വം ലഭിക്കുന്നതോടെ ചണ്ഡീഗഢിന് സ്വന്തമായി ക്രിക്കറ്റ് ടീമുണ്ടാകും. ഇതോടെ ഇന്ത്യയില്‍ നടക്കുന്ന അഭ്യന്തര ടൂര്‍ണമെന്റുകളില്‍ ചണ്ഡീഗഡിന് സ്വന്തം ടീമിനെ കളിപ്പിക്കാനാകും. ഇന്ത്യന്‍ ക്രിക്കറ്റിലെ ഒട്ടേറെ സൂപ്പര്‍ താരങ്ങള്‍ വളര്‍ന്ന് വന്ന നാടാണ് ചണ്ഡീഗഢിലേതെങ്കിലും സ്വന്തമായി ടീമില്ലാത്തതിനാല്‍ പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് തുടങ്ങിയ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയായിരുന്നു അവരെല്ലാം കളിച്ചിരുന്നത്. ചണ്ഡീഗഢിന് സ്വന്തമായി ടീം വരുന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റവും താരങ്ങള്‍ക്ക് അവസരവും ലഭിക്കും. 

1982 മുതല്‍ ബിസിസിഐ അംഗത്വം ലഭിക്കാന്‍ ചണ്ഡീഗഢ് ശ്രമങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും പലവിധ കാരണങ്ങളാല്‍ അംഗത്വം നേടിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ബിസിസിഐയില്‍ അംഗത്വമുള്ള ഏക കേന്ദ്ര ഭരണ പ്രദേശം ഡല്‍ഹിയായിരുന്നു. ഇപ്പോള്‍ ചണ്ഡിഗഢിനും അംഗീകാരമായതോടെ ബിസിസിഐയില്‍ ഇക്കാര്യത്തിലെ രണ്ടാമന്‍മാരായും അവര്‍ മാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com