ധോനിക്ക് വേണ്ടിവന്നത് 62 ഇന്നിങ്‌സ്, വെറും 17 ഇന്നിങ്‌സ് കൊണ്ട് രോഹിത് മലര്‍ത്തിയടിച്ചു

രോഹിത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ പരമ്പരയില്‍ ഇന്ത്യ സമനില പിടിച്ചതിനൊപ്പം റെക്കോര്‍ഡുകള്‍ പലതും രോഹിത് മറികടക്കുക കൂടി ചെയ്തു
ധോനിക്ക് വേണ്ടിവന്നത് 62 ഇന്നിങ്‌സ്, വെറും 17 ഇന്നിങ്‌സ് കൊണ്ട് രോഹിത് മലര്‍ത്തിയടിച്ചു

രാജ്‌കോട്ടില്‍ ജയം പിടിച്ച് ഇന്ത്യയില്‍ ട്വന്റി20 പരമ്പര ജയം എന്നത് ബംഗ്ലാദേശ് താരങ്ങള്‍ സ്വപ്‌നം കണ്ടിട്ടുണ്ടാവും. പക്ഷേ താന്‍ നായകനായി ടീമിനെ നയിച്ച പരമ്പരയില്‍ അങ്ങനെയൊരു തോല്‍വിയുണ്ടാവില്ലെന്ന് ഉറപ്പിച്ച് മുന്‍പില്‍ നിന്ന് നയിക്കുകയായിരുന്നു രോഹിത്. രോഹിത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ പരമ്പരയില്‍ ഇന്ത്യ സമനില പിടിച്ചതിനൊപ്പം റെക്കോര്‍ഡുകള്‍ പലതും രോഹിത് മറികടക്കുക കൂടി ചെയ്തു.

സിക്‌സുകളുടെ റെക്കോര്‍ഡില്‍ ധോനിയെ മറികടന്ന് രോഹിത് എത്തിയതാണ് അവിടെ ആരാധകരെ കൂടുതല്‍ ത്രില്ലടിപ്പിക്കുന്നത്. രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന ഇന്ത്യന്‍ നായകന്‍ എന്ന നേട്ടത്തിലേക്കാണ് ധോനിയെ പിന്നിലാക്കി രോഹിത് എത്തിയത്. ധോനിയുടെ 34 സിക്‌സുകള്‍ എന്ന റെക്കോര്‍ഡ് അതിവേഗം മറികടന്നു.

62 ഇന്നിങ്‌സില്‍ നിന്നാണ് ധോനി 34 സിക്‌സ് നേടിയത്. ഈ റെക്കോര്‍ഡ് മറികടക്കാന്‍ രോഹിത്തിന് വേണ്ടിവന്നത് 17 ഇന്നിങ്‌സുകള്‍ മാത്രം. വിരാട് കോഹ് ലിയാണ് മൂന്നാം സ്ഥാനത്ത്. 26 ഇന്നിങ്‌സില്‍ നിന്ന് 26 സിക്‌സാണ് കോഹ് ലിയുടെ പേരിലുള്ളത്. രാജ്യാന്തര ട്വന്റി20യില്‍ 100 മത്സരങ്ങള്‍ കളിക്കുന്ന താരം എന്ന നേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു. രോഹിത്തിന് മുന്‍പ് ഇന്ത്യന്‍ താരങ്ങളില്‍ ഹര്‍മന്‍പ്രീത് കൗര്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.

രാജ്യാന്തര ക്രിക്കറ്റില്‍ ഈ വര്‍ഷം ആറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയ താരം എന്ന റെക്കോര്‍ഡ് രോഹിത് തന്റെ പേരില്‍ ചേര്‍ത്തിരുന്നു. ഈ വര്‍ഷം ഇതുവരെ 66 സിക്‌സുകളാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് വന്നത്. 2017ലും 2018ലും ഈ റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലായിരുന്നു. 2017ല്‍ 65 സിക്‌സും, 2018ല്‍ 74 സിക്‌സുമാണ് രോഹിത് അടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com