ആദ്യ ജയം ആർക്ക് ? റോയലാകാൻ ബാം​ഗ്ലൂരിനെതിരെ രാജസ്ഥാന് വേണ്ടത് 159 റൺസ് 

സ്വന്തം തട്ടകത്തിൽ രാജസ്ഥാന് വിജയത്തിലേക്ക് വേണ്ടത് 159 റൺസ്
D3KO8f4VYAA_v1a
D3KO8f4VYAA_v1a

ജയ്പുര്‍: ഐപിഎല്ലിൽ ആദ്യ വിജയം കൊതിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാ​ഗ്ലൂരും രാജസ്ഥാൻ റോയൽസും നേർക്കുനേർ ഏറ്റുമുട്ടുന്നു. ആദ്യം ബാറ്റ് ചെയ്ത ബാം​ഗ്ലൂർ നേടിയത് നാല് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ്. സ്വന്തം തട്ടകത്തിൽ രാജസ്ഥാന് വിജയത്തിലേക്ക് വേണ്ടത് 159 റൺസ്. 

ടോസ് നേടിയ രാജസ്ഥാൻ ബാം​ഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇരുപത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് മാത്രമാണ് അവർക്ക് നേടാനായത്. 41 പന്തില്‍ നിന്ന് 67 റണ്‍സെടുത്ത ഓപണര്‍ പാര്‍ഥിവ് പട്ടേലാണ് ടോപ് സ്‌കോറര്‍. ഒൻപത് ഫോറും ഒരു സിക്സും സഹിതമാണ് പാർഥിവ് അർധ സെഞ്ച്വറി പിന്നിട്ടത്. വിരാട് കോഹ്‌ലി 25 പന്തില്‍ നിന്ന് 23 ഉം എബി ഡിവില്ല്യേഴ്‌സ് ഒന്‍പത് പന്തില്‍ നിന്ന് 13 ഉം റണ്‍സെടുത്തു. മാര്‍ക്കസ് സ്‌റ്റോയിനിസ് 28 പന്തില്‍ നിന്ന് 31 ഉം മൊയിന്‍ അലി ഒന്‍പത് പന്തില്‍ നിന്ന് 18 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

നാലോവറില്‍ പന്ത്രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലാണ് ബാംഗ്ലൂരിനെ പിടിച്ചു നിര്‍ത്തിയത്. ജോഫ്രെ ആര്‍ച്ചര്‍ ഒരു വിക്കറ്റ് വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com