റോക്കറ്റ് സ്കോട്ട് എത്തി; സമ്മാനങ്ങൾ നൽകി വരവേൽപ്പൊരുക്കി ചെന്നൈ സൂപ്പർ കിങ്സ്

താരത്തെ ടീമിലേക്ക് സ്വാ​ഗതമോതി ചെന്നൈ ഒരുക്കിയ സ്വീകരണമാണ് ശ്രദ്ധേയമായത്
റോക്കറ്റ് സ്കോട്ട് എത്തി; സമ്മാനങ്ങൾ നൽകി വരവേൽപ്പൊരുക്കി ചെന്നൈ സൂപ്പർ കിങ്സ്

ചെന്നൈ: ഐപിഎൽ തുടങ്ങുന്നതിന് തൊട്ടുമുൻപാണ് ചെന്നൈ സൂപ്പർ കിങ്സിന് അവരുടെ ദക്ഷിണാഫ്രിക്കൻ പേസറായ ലുൻകി എൻ​ഗിഡിയെ പരുക്കിനെ തുടർന്ന് നഷ്ടമായത്. പകരം നിലവിലെ ചാംപ്യൻമാർ ടീമിലെത്തിച്ചത് ന്യൂസിലൻഡിന്റെ ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടർ സ്കോട്ട് കു​ഗ്‌ലെജിനെയായിരുന്നു. കഴിഞ്ഞ ദിവസമാണ് കു​ഗ്‌ലെജിൻ  ടീമിനൊപ്പം ചേർന്നത്. 

താരത്തെ ടീമിലേക്ക് സ്വാ​ഗതമോതി ചെന്നൈ ഒരുക്കിയ സ്വീകരണമാണ് ശ്രദ്ധേയമായത്. ചില‌ സമ്മാനങ്ങൾ നൽകിയാണ് ചെന്നൈ സംഘം താരത്തെ വരവേറ്റത്. ഇതിന്റെ ചിത്രങ്ങൾ കു​ഗ്‌ലെജിലിൻ തന്നെ പങ്കുവച്ചു. ചെന്നൈ ഫ്രാഞ്ചൈസി തനിക്ക് നൽകിയ സമ്മാനങ്ങളുടെ ചിത്രം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം പങ്കിട്ടത്. 

കു​ഗ്‌ലെജിന്റെ ചിത്രങ്ങളടങ്ങിയ ഒരു ഫോട്ടോ ഫ്രെയിമാണ് ചെന്നൈ ഫ്രാഞ്ചൈസി അദ്ദേഹത്തിന്‌ നൽകിയ‌ സമ്മാനങ്ങളിലൊന്ന്. ന്യൂസിലൻഡ് ദേശീയ ടീമിൽ കളിക്കുന്ന ചിത്രവും, അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ ചിത്രവുമെല്ലാം ഈ ഫോട്ടോ ഫ്രെയിമിലുണ്ട്. ഇതിനൊപ്പം ചെന്നൈ സൂപ്പർ കിങ്സിനെക്കുറിച്ചുള്ള ‘ദി അൾട്ടിമേറ്റ് കംബാക്ക്’ എന്ന പേരിലുള്ള ബുക്കും, കു​ഗ്‌ലെജിന്റെ പേരിലുള്ള തലയണയും ചെന്നൈ ഫ്രാഞ്ചൈസി നൽകിയിട്ടുണ്ട്. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com