എങ്ങനെ പുറത്താക്കും ആന്ദ്രെ റസ്സലിനെ? പകച്ചു നിൽക്കുന്ന ബൗളർമാരോട് തന്ത്രം പറഞ്ഞ് ഡീൻ ജോൺസ്

റസ്സലിനെ പുറത്താക്കാനുള്ള വഴി വിശദമാക്കുകയാണ് മുൻ ഓസീസ് ക്രിക്കറ്റ് താരവും കമന്റേറ്ററും കോച്ചുമായി ഡീൻ ജോൺസ്
എങ്ങനെ പുറത്താക്കും ആന്ദ്രെ റസ്സലിനെ? പകച്ചു നിൽക്കുന്ന ബൗളർമാരോട് തന്ത്രം പറഞ്ഞ് ഡീൻ ജോൺസ്

കൊൽക്കത്ത: ഐപിഎല്ലിൽ ബൗളർമാരുടെ ഉറക്കം കെടുത്തുകയാണ് കൊൽക്കത്ത നൈറ്റ്ഡറൈഡേഴ്സിന്റെ വെസ്റ്റിൻഡീസ് താരം ആന്ദ്രെ റസ്സൽ. എങ്ങനെയൊക്കെ പന്തെറിഞ്ഞെലും അതൊക്കെ സിക്സ് എന്നതാണ് അവസ്ഥ. കളിച്ച നാല് മത്സരങ്ങളിലും വെടിക്കെട്ട് ബാറ്റിങ്ങുമായി തീമഴ പെയ്യിക്കുന്ന റസ്സലിനെ എങ്ങനെ പുറത്താക്കണമെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ് നിലവിൽ മറ്റ് ടീമുകളിലെ ബൗളർമാർ. 

ഇപ്പോഴിതാ റസ്സലിനെ പുറത്താക്കാനുള്ള വഴി വിശദമാക്കുകയാണ് മുൻ ഓസീസ് ക്രിക്കറ്റ് താരവും കമന്റേറ്ററും കോച്ചുമായി ഡീൻ ജോൺസ്. സ്റ്റാർ സ്പോർട്സിന്റെ ഡഗ്ഗൗട്ട് എന്ന‌ പരിപാടിയിലാണ് റസ്സലിനെതിരെ എങ്ങനെ പന്തെറിയുന്നതാണ് കൂടുതൽ ഫലപ്രദം എന്ന് ഡീൻ ജോൺസ് വ്യക്തമാക്കുന്നത്. 

135 കിമി വേഗതയിൽ താടിക്കൊപ്പമെത്തുന്ന ബൗൺസർ എറിയുന്നത് റസലിനെ പുറത്താക്കാൻ ഉപകരിക്കുമെന്നാണ് ഡീൻ ജോൺസ് പറയുന്നത്. 2016 ഐപിഎൽ മുതൽ മൂന്ന് തവണ റസ്സൽ ഇത്തരം പന്തുകളിൽ പുറത്തായിട്ടുണ്ടെന്ന് ജോൺസ് ചൂണ്ടിക്കാട്ടുന്നു. എന്തായാലും ഡീൻ ജോൺസിന്റെ തന്ത്രം ബൗളർമാരാരെങ്കിലും നടപ്പിലാക്കുമോ എന്ന് കണ്ടറിയാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com