ഡോലിന്റെ താളത്തിനൊപ്പം യൂനിവേഴ്‌സ് ബോസിന്റെ നൃത്തം; ഗെയ്‌ലിന്റെ വിജയാഘോഷം (വീഡിയോ) 

മത്സര ശേഷം നടന്ന പാര്‍ട്ടിക്കിടെ ഗെയ്ല്‍ നൃത്തം വച്ചതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്
ഡോലിന്റെ താളത്തിനൊപ്പം യൂനിവേഴ്‌സ് ബോസിന്റെ നൃത്തം; ഗെയ്‌ലിന്റെ വിജയാഘോഷം (വീഡിയോ) 

മൊഹാലി: ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച എന്റര്‍ടൈനര്‍മാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമാണ് ഈ വെറ്ററന്‍. പ്രായം 39 കഴിഞ്ഞെങ്കിലും കൂറ്റന്‍ സിക്‌സുകള്‍ തൂക്കി ആരാധകരെ ആനന്ദിപ്പിക്കുന്നതില്‍ ഗെയ്ല്‍ ഇപ്പോഴും കുറവൊന്നും വരുത്തിയിട്ടില്ല. 

ബാറ്റ് കൊണ്ട് മൈതാനത്ത് താണ്ഡവമാടുന്ന ഗെയ്ല്‍ കളത്തിന് പുറത്തും പല നേരംപോക്കുകളുമായും നിറയാറുണ്ട്. യൂനിവേഴ്‌സ് ബോസാണ് താനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗെയ്ല്‍, പാഞ്ചാബിലെ യുവ താരങ്ങള്‍ തനിക്ക് വേണ്ടി ഇത്തവണത്തെ ഐപിഎല്‍ കിരീടം നേടാന്‍ ആഗ്രഹിക്കുന്നതായും തട്ടിവിട്ടിരുന്നു. 

ഇന്നലെ സണ്‍റൈസേഴ്‌സിനെതിരായ പോരാട്ടത്തില്‍ ഗെയ്ല്‍ ഒരു സിക്‌സും ഫോറും പറത്തി മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം ആയുസുണ്ടായില്ല. എന്നാല്‍ ടീം വിജയം ഗെയ്ല്‍ നന്നായി ആഘോഷിക്കുകയും ചെയ്തു. 

മത്സര ശേഷം നടന്ന പാര്‍ട്ടിക്കിടെ ഗെയ്ല്‍ നൃത്തം വച്ചതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പാര്‍ട്ടിക്കിടെ ഡോല്‍ വാദ്യം വായിക്കുന്നതിന്റെ താളത്തിനൊപ്പം നൃത്തം വച്ചാണ് ഗെയ്ല്‍ ആരാധകരുടെ ഹൃദയം കീഴടക്കിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com