രക്ഷപ്പെടുമോ ബാംഗ്ലൂര്‍; പരുക്കേറ്റ കോള്‍ട്ടര്‍ നെയ്‌ലിന് പകരം ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസര്‍ ടീമില്‍

ദക്ഷിണാഫ്രിക്കന്‍ പേസറും വെറ്ററന്‍ താരവുമായി ഡെയ്ല്‍ സ്റ്റെയ്ന്‍ ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു
രക്ഷപ്പെടുമോ ബാംഗ്ലൂര്‍; പരുക്കേറ്റ കോള്‍ട്ടര്‍ നെയ്‌ലിന് പകരം ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസര്‍ ടീമില്‍

ബംഗളൂരു: ദക്ഷിണാഫ്രിക്കന്‍ പേസറും വെറ്ററന്‍ താരവുമായി ഡെയ്ല്‍ സ്റ്റെയ്ന്‍ ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു. 35 കാരനായ താരം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളത്തിലിറങ്ങും. 

ആര്‍സിബിയുടെ ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ നഥാന്‍ കോള്‍ട്ടര്‍ നെയ്‌ലിന് പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങിയതോടെയാണ് സ്‌റ്റെയിനിന് മുന്നില്‍ വീണ്ടും ഐപിഎല്‍ അവസരം തുറന്നുകിട്ടത്. ആറില്‍ ആറ് മത്സരവും പരാജയപ്പെട്ട് സീസണില്‍ ഇതേ വരെ മികവിലേക്കുയരാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്ന ബാംഗ്ലൂരിന് സ്‌റ്റെയ്‌നിന്റെ വരവ് വലിയ ഊര്‍ജ്ജമാകുമെന്നാണ് കരുതപ്പെടുന്നത്.

പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ബാംഗ്ലൂര്‍ ടീമിനൊപ്പം നെയ്ല്‍ ചേരുമെന്ന് കരുതിയെങ്കിലും പരുക്ക് തടസമായി.് ഇതോടെ പകരം താരത്തെ കണ്ടെത്താന്‍ ബാംഗ്ലൂര്‍ തീരുമാനിക്കുകയായിരുന്നു.

നേരത്തെ 2008 മുതല്‍ 2011 വരെ ബാംഗ്ലൂര്‍ ടീമില്‍ കളിച്ച താരമാണ് സ്റ്റെയ്ന്‍. ഈ സീസണിലെ ഐപിഎല്‍ താര ലേലത്തില്‍ 1.5 കോടി അടിസ്ഥാന വിലയുമായി താരമുണ്ടായിരുന്നു. എന്നാല്‍ വാങ്ങാന്‍ ഒരു ടീമും താത്പര്യപ്പെട്ടില്ല. 90 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 92 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.  

2016ല്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടിയാണ് താരം അവസാനമായി ഐപിഎല്‍ കളിച്ചത്. അന്ന് ഒരു മത്സരത്തില്‍ മാത്രം കളിച്ച് താരം പരുക്കിനെ തുടര്‍ന്ന് മടങ്ങി. 2017ലെ താര ലേലത്തില്‍ താരമുണ്ടായിരുന്നില്ല. തോളിനേറ്റ പരുക്കിനെ തുടര്‍ന്ന് ഏറെനാള്‍ കളത്തിന് പുറത്തിരുന്നു സ്റ്റെയ്ന്‍ ഇടവേളയ്ക്ക് ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com