സിക്‌സുകളുടെ രാജാവായി വയസന്‍ ധോനി; ഐപിഎല്ലില്‍ ആ മാന്ത്രിക സംഖ്യ പിന്നിടുന്ന ആദ്യ ഇന്ത്യക്കാരന്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കഴിഞ്ഞ കളിയില്‍ പറത്തിയ ഏഴ് സിക്‌സോടെ ഐപിഎല്ലിലെ തന്റെ സിക്‌സ് നേട്ടം 203ലേക്ക് ധോനി എത്തിച്ചു
സിക്‌സുകളുടെ രാജാവായി വയസന്‍ ധോനി; ഐപിഎല്ലില്‍ ആ മാന്ത്രിക സംഖ്യ പിന്നിടുന്ന ആദ്യ ഇന്ത്യക്കാരന്‍

ചെന്നൈയെ ജയത്തിലേക്ക് എത്തിക്കുവാന്‍ പുറത്തെടുത്ത തകര്‍പ്പന്‍ ബാറ്റിങ്ങിന് ഒപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി ഐപിഎല്ലില്‍ ധോനി തന്റെ പേരിലാക്കി. ഐപിഎല്ലില്‍ 200 സിക്‌സുകള്‍ പറത്തുന്ന ആദ്യ ഇന്ത്യക്കാരനാവുകയായിരുന്നു ധോനി ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ വെടിക്കെട്ടിലൂടെ. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കഴിഞ്ഞ കളിയില്‍ പറത്തിയ ഏഴ് സിക്‌സോടെ ഐപിഎല്ലിലെ തന്റെ സിക്‌സ് നേട്ടം 203ലേക്ക് ധോനി എത്തിച്ചു. 323 സിക്‌സോടെ ക്രിസ് ഗെയ്‌ലാണ് ഐപിഎല്ലിലെ സിക്‌സുകളുടെ രാജാവാകുന്നത്. 204 സിക്‌സോടെ ഡിവില്ലിയേഴ്‌സ് രണ്ടാമതും. 190 സിക്‌സുകള്‍ പറത്തി സുരേഷ് റെയ്‌നയും, രോഹിത് ശര്‍മയുമാണ് ധോനിക്ക് പിന്നിലുള്ളത്. 

ഐപിഎല്ലില്‍ നായകനായിരുന്ന് 4000 റണ്‍സും ധോനി തികച്ചു. ഈ സീസണിലെ മികച്ച കളിയാണ് ധോനി പുറത്തെടുക്കുന്നത്. 9 മത്സരങ്ങളില്‍ നിന്നും 314 റണ്‍സ് സ്‌കോര്‍ ചെയ്തു കഴിഞ്ഞു. മൂന്ന് അര്‍ധ ശതകങ്ങള്‍ നേടി. ബാംഗ്ലൂരിനെതിരെ അവസാന ഓവറില്‍ ജയിക്കുവാന്‍ 26 റണ്‍സ് വേണ്ടിയിടത്താണ് ധോനി വെടിക്കെട്ട് ബാറ്റിങ്ങുമായി എത്തിയത്. എന്നാല്‍ അവസാന പന്തില്‍ രണ്ട് റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെ ഉമേഷ് യാദവിന്റെ സ്ലോ ബോളില്‍ ധോനിക്ക് പിഴച്ചു. അതൊരു മികച്ച കളിയായിരുന്നു എന്നാണ് മത്സരത്തിന് ശേഷം ധോനി പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com