ബാറ്റുകൊണ്ടും, നായകനായും പ്രയോജനമില്ല; ദിനേശ് കാര്‍ത്തിക്കിനെതിരെ മുന്‍ താരം

കഴിഞ്ഞ കുറച്ച് കളിയിലായി നായകന്‍ എന്ന നിലയില്‍ മെനയുന്ന തന്ത്രങ്ങള്‍ നിലവാരത്തിനൊത്ത് ഉയരുന്നില്ല
ബാറ്റുകൊണ്ടും, നായകനായും പ്രയോജനമില്ല; ദിനേശ് കാര്‍ത്തിക്കിനെതിരെ മുന്‍ താരം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ദിനേശ് കാര്‍ത്തിക്കിനെതിരെ വിമര്‍ശനവുമായി മുന്‍ താരം ആകാശ് ചോപ്ര. ബാറ്റ്‌സ്മാനായും, നായകനായും കാര്‍ത്തിക് നിരാശപ്പെടുത്തിയെന്നാണ് ചോപ്ര പറയുന്നത്. 

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ ഉയര്‍ച്ചയ്ക്ക് കാര്‍ത്തിക്കിന്റെ മികവ് നിര്‍ണായകമായിരുന്നു. എന്നാല്‍ ഈ സീസണില്‍ ടീമിന് വേണ്ടി തന്റെ മികവ് പുറത്തെടുക്കാന്‍ കാര്‍ത്തിക്കിന് കഴിയുന്നില്ല. റണ്‍സ് കണ്ടെത്തുവാന്‍ സാധിക്കുന്നില്ല എന്നത് മാത്രമല്ല പ്രശ്‌നം, കഴിഞ്ഞ കുറച്ച് കളിയിലായി നായകന്‍ എന്ന നിലയില്‍ മെനയുന്ന തന്ത്രങ്ങള്‍ നിലവാരത്തിനൊത്ത് ഉയരുന്നില്ലെന്നും ചോപ്ര ട്വിറ്ററില്‍ കുറിച്ചു. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ കളിയില്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴെയാണ് ഫോമില്‍ കളിക്കുന്ന റസലിനെ കാര്‍ത്തിക് ഇറക്കിയത്. ഏഴാമതായി 15ാം ഓവറിന് ശേഷം മാത്രമാണ് റസലിന് ക്രീസിലേക്കെത്തുവാനായത്. ശുഭ്മാന്‍ ഗില്ലിനെ ബാറ്റിങ് നിരയില്‍ താഴെക്ക് ഇറക്കിയതിനും കാര്‍ത്തിക്കിന് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

ലോകകപ്പ് ടീമില്‍ റിസര്‍വ് വിക്കറ്റ് കീപ്പറായി ഇടം നേടിയ ദിനേശ് കാര്‍ത്തിക് മോശം ഫോമിലാണ് ഐപിഎല്‍ കളിക്കുന്നത്. 10 മത്സരങ്ങളില്‍ നിന്നും കാര്‍ത്തിക് നേടിയത് 117 റണ്‍സ്. ബാറ്റിങ് ശരാശരി 17 മാത്രം. കാര്‍ത്തിക്കിന്റെ മോശം ഫോം ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആശങ്ക തീര്‍ക്കുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com