മാറ്റത്തിന് തുടക്കമിട്ട് റോയല്‍ ചലഞ്ചേഴ്‌സ്; തന്ത്രമൊരുക്കാന്‍ കാറ്റിച്ചും ഹെസ്സനും

വരുന്ന സീസണില്‍ മികവ് പുലര്‍ത്തുക ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ക്ക് ക്ലബ് ഇപ്പോള്‍ തുടക്കമിട്ടു
മാറ്റത്തിന് തുടക്കമിട്ട് റോയല്‍ ചലഞ്ചേഴ്‌സ്; തന്ത്രമൊരുക്കാന്‍ കാറ്റിച്ചും ഹെസ്സനും

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ഇതുവരെ കാര്യമായൊരു മുന്നേറ്റം നടത്താന്‍ സാധിക്കാതെ പോയ ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നയിക്കുന്ന ടീമില്‍ എല്ലാ കാലത്തും വലിയ താരങ്ങളുണ്ടാകുമെങ്കിലും അതൊന്നും പക്ഷേ കളത്തില്‍ കാണാന്‍ സാധിക്കാറില്ല. 

വരുന്ന സീസണില്‍ മികവ് പുലര്‍ത്തുക ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ക്ക് ക്ലബ് ഇപ്പോള്‍ തുടക്കമിട്ടു. ഇതിന്റെ ഭാഗമായി പരിശീലക സംഘത്തില്‍ മാറ്റങ്ങള്‍ വരുത്തി. ഗാരി കേഴ്സ്റ്റനെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയ അധികൃതര്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരമായിരുന്ന സൈമണ്‍ കാറ്റിച്ചിനെ മുഖ്യ പരിശീലകനായി നിയമിച്ചു. 

മുന്‍ ന്യൂസിലന്‍ഡ് കോച്ച് മൈക്ക് ഹെസ്സനും പുതിയ സംഘത്തിലുണ്ട്. അദ്ദേഹത്തെ ക്രിക്കറ്റ് ഓപറേഷന്‍ ഡയറക്ടറായാണ് നിയമിച്ചത്. 

ഓസ്‌ട്രേലിയക്കായി അമ്പതിലേറെ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള കാറ്റിച്ച് നേരത്തെ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡ് ദേശീയ ടീമിന്റെ പരിശീലകനായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളയാളാണ് ഹെസ്സന്‍, ഇന്ത്യന്‍ പരിശീലകനായുള്ള മുഖാമുഖത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com