സന്തോഷ് ട്രോഫിയിൽ കേരളത്തിന് സമനിലത്തുടക്കം

തെലങ്കാനയാണു കേരളത്തെ ഗോൾരഹിത സമനിലയിൽ പിടിച്ചത്
സന്തോഷ് ട്രോഫിയിൽ കേരളത്തിന് സമനിലത്തുടക്കം

നെയ്‍വേലി : സന്തോഷ് ട്രോഫിയിൽ കേരളത്തിന് സമനിലയോടെ തുടക്കം. ദക്ഷിണ മേഖല യോഗ്യതാ മത്സരത്തിലെ കേരളത്തിന്റെ ആദ്യ മത്സരമാണ് സമനിലയിൽ കലാശിച്ചത്. തെലങ്കാനയാണ് കേരളത്തെ ഗോൾരഹിത സമനിലയിൽ പിടിച്ചത്. 

ആക്രമിച്ചു കളിച്ച കേരളത്തിനു കിട്ടിയ അവസരങ്ങൾ മുതലാക്കാനാകാത്തത് തിരിച്ചടിയായി. പത്തോളം ഗോളവസരങ്ങള്‍ തുറന്നെടുത്തെങ്കിലും കേരളത്തിന് ലക്ഷ്യം കാണാനായില്ല. സമനിലയോടെ ഇരു ടീമും ഓരോ പോയിന്റ് പങ്കു വച്ചു. 

ഇതോടെ അടുത്ത രണ്ടു മത്സരം കേരളത്തിനു നിർണായകമാണ്. യോഗ്യതാ റൗണ്ടില്‍ പുതുച്ചേരിയ്ക്കും സര്‍വീസസിനും എതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരങ്ങള്‍. പുതുച്ചേരിയുമായി ബുധനാഴ്ചയാണ് കേരളത്തിന്റെ മത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com