ഒന്നുകില്‍ ഐപിഎല്‍, അല്ലെങ്കില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്; വിദേശ താരങ്ങള്‍ക്ക് മുന്നില്‍ നിബന്ധന വയ്ക്കാന്‍ ബിസിസിഐ നീക്കം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന താരങ്ങളെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിലക്കുവാനുള്ള സാധ്യതകള്‍ ബിസിസിഐ പരിശോധിച്ചിരുന്നതായി റിപ്പോര്‍ട്ട്
ഒന്നുകില്‍ ഐപിഎല്‍, അല്ലെങ്കില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്; വിദേശ താരങ്ങള്‍ക്ക് മുന്നില്‍ നിബന്ധന വയ്ക്കാന്‍ ബിസിസിഐ നീക്കം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന താരങ്ങളെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിലക്കുവാനുള്ള സാധ്യതകള്‍ ബിസിസിഐ പരിശോധിച്ചിരുന്നതായി റിപ്പോര്‍ട്ട്. വിദേശ താരങ്ങള്‍ ഒന്നുകില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗോ, അല്ലെങ്കില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗോ തെരഞ്ഞെടുക്കണം എന്ന നിബന്ധനയാണ് ബിസിസിഐ മുന്നോട്ടു വയ്ക്കാന്‍ ഒരുങ്ങിയത്. 

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ബിസിസിഐ ഈ നീക്കം ഉപേക്ഷിച്ചു. ഐപിഎല്‍ ടീമുകളിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുന്നത് ഫ്രാഞ്ചൈസികളാണ്, ബിസിസിഐ അല്ല. 

അതിനാല്‍ വിദേശ താരങ്ങളോട് ഐപിഎല്‍, അല്ലെങ്കില്‍ പിഎസ്എല്‍ എന്നിവയില്‍ ഏതെങ്കിലും തെരഞ്ഞെടുക്കണം എന്ന് പറയുന്നത് ഉചിതമല്ലെന്ന് ബിസിസിഐ വിലയിരുത്തി. സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയാണ് ഇക്കാര്യം പരിഗണിച്ചത്. പ്രമുഖ വിദേശ താരങ്ങളായ ഡിവില്ലിയേഴ്‌സ്, ബ്രാവോ, സുനില്‍ നരെയ്ന്‍, കാര്‍ലോസ് ബ്രാത്വെയ്റ്റ്, കോലിന്‍ ഇന്‍ഗ്രാം, റസല്‍ എന്നിവര്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നുണ്ട്.

പാകിസ്ഥാനെതിരെ ലോക കപ്പില്‍ കളിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, നമ്മള്‍ എന്തിന് കളിക്കാതിരിക്കണം, പാകിസ്ഥാനെ ക്രിക്കറ്റ് കമ്മിറ്റിയില്‍ നിന്ന് തന്നെ പുറത്താക്കുവാനാണ് ശ്രമിക്കേണ്ടത് എന്നായിരുന്നു സിഒഎ തലവന്‍ വിനോദ് റായിയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com