ആന്തരീക രക്തസ്രാവം, മറഡോണയെ ശസ്ത്രക്രീയയ്ക്ക് വിധേയമാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2019 12:51 PM  |  

Last Updated: 13th January 2019 12:51 PM  |   A+A-   |  

777460-maradona-reuters

വയറിലെ ആന്തരീക രക്തസ്രാവവത്തെ തുടര്‍ന്ന് അര്‍ജന്റീനിയന്‍ ഇതിഹാസ താരം ഡീഗോ മറഡോണയെ ശസ്ത്രക്രീയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രീയയ്ക്ക് ശേഷം ആശുപത്രിയില്‍ അദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്നും മറഡോണയുടെ വക്താവ് പറഞ്ഞു. 

ശാരീരിക പരിശോധനയ്ക്കിടെ ജനുവരി ആദ്യ വാരമായിരുന്നു ആന്തരീക രക്തസ്രാവം കണ്ടെത്തിയത്. എന്നാല്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യമല്ല നിലവിലുള്ളതെന്നും, ഈ രക്തസ്രാവം മൂലം താരത്തിനുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ശസ്ത്രക്രീയയിലൂടെ ഇത് നിര്‍ത്തുകയാണ് ലക്ഷ്യമെന്നും റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അടിക്കടി മറഡോണയ്ക്ക് ആശുപത്രിയിലേക്ക് വരേണ്ടി വന്നിരുന്നു. ജീവിതശൈലിയിലെ പ്രശ്‌നങ്ങളായിരുന്നു ഇതിന്റെ മുഖ്യ കാരണം. കൊക്കെയ്‌നിന്റെ അമിത ഉപയോഗത്തെ തുടര്‍ന്ന് 2004ല്‍ താരത്തെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ പേരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2018 ലോക കപ്പ് സമയത്തും മറഡോണയുടെ ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളുണ്ടായി. അതിനിടെ കാല്‍മുട്ടിലെ തെയ്മാനം നടക്കുന്നതിലും മറഡോണയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.