ആദ്യ ഏകദിനത്തിന് മുന്‍പ് ഇന്ത്യയ്ക്ക് തിരിച്ചടി, ധോനിക്ക് പരിക്കെന്ന് സൂചന; പരിശീലനം മതിയാക്കി

ഹൈദരാബാദില്‍ ആദ്യ ഏകദിനത്തിന് മുന്‍പായുള്ള പരിശീലനത്തിന് ഇടയിലാണ് ധോനിക്ക് പരിക്കേറ്റത്
ആദ്യ ഏകദിനത്തിന് മുന്‍പ് ഇന്ത്യയ്ക്ക് തിരിച്ചടി, ധോനിക്ക് പരിക്കെന്ന് സൂചന; പരിശീലനം മതിയാക്കി

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനം നാളെ നടക്കാനിരിക്കെ ഇന്ത്യയ്ക്ക് വലിയ തിരിച്ചടി. ധോനിക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. പരീശീലനത്തിനിടെ പരിക്കേറ്റ ധോനി നാളെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുമോയെന്ന ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്. 

ഹൈദരാബാദില്‍ ആദ്യ ഏകദിനത്തിന് മുന്‍പായുള്ള പരിശീലനത്തിന് ഇടയിലാണ് ധോനിക്ക് പരിക്കേറ്റത്. ടീം സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗം രാഘവേന്ദ്ര ത്രോഡൗണ്‍സ് നല്‍കുന്നതിന് ഇടയില്‍ പന്ത് ധോനിയുടെ വലത് കൈത്തണ്ടയില്‍ കൊണ്ടു. വേദനകൊണ്ട് പുളഞ്ഞ ധോനി പിന്നീട് ബാറ്റിങ് പരിശീലനം നടത്തിയില്ല. 

കളിക്കാനിറങ്ങുന്നതിന് തടസം തീര്‍ക്കുന്ന വലിപ്പത്തിലെ പരിക്കാണോ അതെന്ന് വ്യക്തമല്ല. വെള്ളിയാഴ്ച വൈകുന്നേരമാകുമ്പോഴേക്കും അക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് സൂചന. ധോനിക്ക് ടീമില്‍ ഇടം നേടുവാനായില്ലെങ്കില്‍ വിക്കറ്റിന് പിന്നില്‍ പന്ത് ഗ്ലൗസ് അണിയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com