ധോനി-കോഹ് ലി ബ്രൊമാന്‍സ് തുടരുന്നു, ഇപ്പോള്‍ ബാറ്റ് പരസ്പരം കൈമാറിയാണ്‌ കളി

നെറ്റ്‌സില്‍  തങ്ങളുടെ ബാറ്റ് പരസ്പരം കൈമാറി കളിച്ചാണ് ഇരുവരും വീണ്ടും ആരാധകരുടെ മനം കവരുന്നത്
ധോനി-കോഹ് ലി ബ്രൊമാന്‍സ് തുടരുന്നു, ഇപ്പോള്‍ ബാറ്റ് പരസ്പരം കൈമാറിയാണ്‌ കളി

ഹൈദരാബാദ് ഏകദിനത്തിന് മുന്‍പായുള്ള നെറ്റ്‌സിലെ പരിശീലനത്തിന് ഇടയിലെ ധോനി-കോഹ് ലി ബ്രൊമാന്‍സാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകം നിറയ്ക്കുന്നത്. നെറ്റ്‌സില്‍  തങ്ങളുടെ ബാറ്റ് പരസ്പരം കൈമാറി കളിച്ചാണ് ഇരുവരും വീണ്ടും ആരാധകരുടെ മനം കവരുന്നത്. 

കോഹ് ലിയും ധോനിയും തമ്മിലുള്ള അടുത്ത ബന്ധത്തെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. ധോനി എന്നും ഞങ്ങളുടെ നായകനായിരിക്കും എന്ന് പറഞ്ഞ കോഹ് ലി, ധോനിക്ക് നേരെ വിമര്‍ശന ശരങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം പ്രതിരോധിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിന് ഇടയിലും കോഹ് ലി-ധോനി ബ്രൊമാന്‍സ് ആരാധകര്‍ കണ്ടു. 

വിക്കറ്റ് വീണതിന്റെ ആഹ്ലാദം ധോനിക്ക് നേരെ വിരല്‍ ചൂണ്ടി ആഘോഷിക്കുകയായിരുന്നു കോഹ് ലി. ആ വിക്കറ്റിലേക്ക് നയിച്ച തന്ത്രം ധോനിയുടേതാണെന്ന് അതിലൂടെ ആരാധകര്‍ വായിച്ചെടുത്തു. അതിന് പിന്നാലെയാണ് ബാറ്റ് പരസ്പരം കൈമാറിയുള്ള ഇരുവരുടേയും കളി വരുന്നത്. ബാറ്റ് കൈമാറി നില്‍ക്കുന്ന ധോനിയുടേയും കോഹ് ലിയുടേയും ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com