പട്ടാളത്തൊപ്പിയുമായി ഇന്ത്യ; രാഷ്ടീയവത്കരണമെന്ന് പാകിസ്ഥാന്‍; ഐസിസി ഇടപെടണം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ ഇന്ത്യന്‍ താരങ്ങള്‍ പട്ടാളത്തൊപ്പി അണിഞ്ഞ് കളിച്ചതിനെതിരെ പാകിസ്ഥാന്‍ രംഗത്ത്
പട്ടാളത്തൊപ്പിയുമായി ഇന്ത്യ; രാഷ്ടീയവത്കരണമെന്ന് പാകിസ്ഥാന്‍; ഐസിസി ഇടപെടണം

ഇസ്ലാമബാദ്: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ ഇന്ത്യന്‍ താരങ്ങള്‍ പട്ടാളത്തൊപ്പി അണിഞ്ഞ് കളിച്ചതിനെതിരെ പാകിസ്ഥാന്‍ രംഗത്ത്. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരോടുള്ള ആദരസൂചകമായാണ് ഇന്ത്യന്‍ ടീം പട്ടാളത്തൊപ്പിയുമായി കളിക്കാനിറങ്ങിയത്. മാച്ച് ഫീ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനായി ദേശീയ പ്രതിരോധ ഫണ്ടിലേക്ക് നല്‍കാനും തീരുമാനിച്ചു. 

ഇന്ത്യന്‍ താരങ്ങള്‍ പട്ടാളത്തൊപ്പിയുമായി കളിക്കാനിറങ്ങിയതിനെ വിമര്‍ശിച്ച് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് രംഗത്തെത്തിയത്. വിരാട് കോഹ്‌ലിയും സംഘവും പട്ടാളത്തൊപ്പി ധരിച്ച് മൈതാനത്തിറങ്ങി കളിയെ രാഷ്ട്രീയ വത്കരിക്കുകയാണ്. ഈ വിഷയം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പരിശോധിക്കണം. ഐസിസി ഇക്കാര്യം ശ്രദ്ധിച്ചിണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.  

വിദേശകാര്യ മന്ത്രിക്ക് പിന്തുണയുമായി വിവരാവകാശ മന്ത്രി ഫവദ് ചൗധരിയും രംഗത്തെത്തി. ഇത് ക്രിക്കറ്റല്ല, ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് ഇന്ത്യന്‍ ടീം മാറണം. അല്ലെങ്കില്‍ കശ്മിര്‍ പ്രശ്‌നത്തിലേക്ക് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ കൊണ്ടുവരുന്നതിനായി കിളിക്കാനിറങ്ങുമ്പോള്‍ കറുത്ത തുണി കൈയില്‍ കെട്ടുമെന്ന ഫവദ് ചൗധരി പ്രതികരിച്ചു. 

മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 32 റണ്‍സിന് പരാജയപ്പെട്ടു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com