ദ്രാവിഡിനെ മറികടന്നു; ചിരിപടര്‍ത്തി സെവാഗിന്റെ മതിലുചാട്ടം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th May 2019 09:55 PM  |  

Last Updated: 27th May 2019 09:55 PM  |   A+A-   |  

VS

 

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഓപണറും ഇതിഹാസ താരവുമായ വീരേന്ദര്‍ സെവാഗിന്റെ ട്വിറ്റര്‍ കുറിപ്പുകള്‍ പലപ്പോഴും ചിരി പടര്‍ത്താറുണ്ട്. അദ്ദേഹം പോസ്റ്റ് ചെയ്യുന്ന കുറിപ്പുകളും ചില ട്വീറ്റുകള്‍ക്ക് സെവാഗ് നല്‍കുന്ന മറുപടികളും വൈറലായി മാറാറുമുണ്ട്. 

ഇപ്പോഴിതാ രസകരമായൊരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് സെവാഗ്. സെവാഗ് കൂട്ടുകാര്‍ക്കൊപ്പം ഒരു മതില്‍ ചാടി കടക്കുന്നതാണ് വീഡിയോയില്‍. 

വീഡിയോക്ക് സെവാഗ് കൊടുത്ത അടിക്കുറിപ്പാണ് അതിലും രസകരമായി നില്‍ക്കുന്നത്. മതില്‍ ചാടിക്കടക്കുന്നതിന് 'രാഹുല്‍ ദ്രാവിഡിനെ മറികടക്കുക' എന്നാണ് സെവാഗ് വിശേഷിപ്പിച്ചത്. വന്‍മതിലെന്ന ദ്രാവിഡിന്റെ പേര് വ്യംഗ്യമായി സൂചിപ്പിച്ചായിരുന്നു സെവാഗിന്റെ ട്വീറ്റ്.