കള്ളം പറഞ്ഞ് രോഹിത് ശര്‍മ; ഡല്‍ഹിയില്‍ കളി ഉപേക്ഷിക്കാതിരിക്കാന്‍ പറഞ്ഞ ന്യായീകരണം വാസ്തവ വിരുദ്ധം

തൊട്ടടുത്ത ദിവസം ഇന്ത്യയുടെ തന്നെ മുഹമ്മദ് ഷമി ഗ്രൗണ്ടില്‍ ചര്‍ദ്ദിച്ചതോടെ ഈ കൂവലുകളെല്ലാം കെട്ടടങ്ങി
കള്ളം പറഞ്ഞ് രോഹിത് ശര്‍മ; ഡല്‍ഹിയില്‍ കളി ഉപേക്ഷിക്കാതിരിക്കാന്‍ പറഞ്ഞ ന്യായീകരണം വാസ്തവ വിരുദ്ധം

ന്ത്യ-ബംഗ്ലാദേശ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം മാറ്റിവയ്ക്കണം എന്ന ആവശ്യം ശക്തമാണ്. ബിസിനസ് കണ്ണോട് കൂടി മാത്രം ക്രിക്കറ്റിന് ഇവിടെ കാണരുത് എന്ന മുന്നറിയിപ്പാണ് ഉയരുന്നത്. എന്നാല്‍ 2017ല്‍ ഡല്‍ഹി വേദിയായ ഇന്ത്യ-ശ്രീലങ്ക ടെസ്റ്റാണ് ഇവിടെ നായകന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ ഈ മുന്നറിയിപ്പുകളെ പ്രതിരോധിക്കാനായി ഉപയോഗിക്കുന്നത്. 

രണ്ട് വര്‍ഷം മുന്‍പ് ലങ്കയ്‌ക്കെതിരെ സമാനമായ അന്തരീക്ഷത്തില്‍ ഇറങ്ങിയപ്പോള്‍ കളിക്കാര്‍ക്ക് അസ്വസ്ഥതകള്‍ നേരിട്ടില്ലെന്നാണ് രോഹിത് പറയുന്നത്. എന്നാല്‍ ശ്രീലങ്കന്‍ കളിക്കാന്‍ 5 ദിവസവും ഗ്രൗണ്ടില്‍ നിന്ന് ബുദ്ധിമുട്ട് പ്രകടിപ്പിച്ചത് ക്രിക്കറ്റ് ലോകം കണ്ടതാണ്. മരണവെപ്രാളമുണ്ടായിരുന്നില്ല, പക്ഷേ, ടെസ്റ്റിന്റെ രണ്ടാം ദിനം ലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ഗ്രൗണ്ടില്‍ നിന്ന് ചര്‍ദ്ദിക്കുകയും, കടുത്ത ശ്വാസംമുട്ടല്‍ പ്രകടിപ്പിക്കുകയും ചെയ്തു. 

ലങ്കന്‍ കളിക്കാര്‍ പ്രകടിപ്പിച്ച ബുദ്ധിമുട്ടുകള്‍ അഭിനയമാണെന്ന നിലയിലാണ് ഇന്ത്യയുടെ പ്രതികരണം അന്ന് വന്നത്. ലങ്കന്‍ താരങ്ങളുടെ ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഒരുവേള 17 മിനിറ്റ് മത്സരം തടസപ്പെട്ടപ്പോള്‍ ക്ഷുഭിതനായി കോച്ച് രവി ശാസ്ത്രി ക്രീസിലേക്ക് എത്തുകയും ചെയ്തു. കൂവലോടെയാണ് ഫിറോഷ് ഷാ കോട്‌ലയിലെ കാണികള്‍ അന്ന് ലങ്കന്‍ താരങ്ങളെ കൈകാര്യം ചെയ്തത്. 

എന്നാല്‍ തൊട്ടടുത്ത ദിവസം ഇന്ത്യയുടെ തന്നെ മുഹമ്മദ് ഷമി ഗ്രൗണ്ടില്‍ ചര്‍ദ്ദിച്ചതോടെ ഈ കൂവലുകളെല്ലാം കെട്ടടങ്ങി. ലങ്കന്‍ താരങ്ങള്‍ അഭിനയിക്കുകയല്ല എന്ന് വേണം കരുതാനെന്ന് ശിഖര്‍ ധവാനില്‍ നിന്നും പ്രതികരണം വന്നു. രണ്ട് വര്‍ഷത്തിന് ഇപ്പുറവും അന്തരീക്ഷ മലിനീകരണത്തോടുള്ള ഇന്ത്യന്‍ ക്രിക്കറ്റിന്റെ സമീപനം മാറുന്നില്ല. 

കളി മാറ്റി വയ്ക്കില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഉറപ്പിച്ചു പറയുന്നു. മത്സരങ്ങള്‍ പുനക്രമീകരിക്കുക എന്നത് സാധ്യമല്ലെന്നാണ് ഗാംഗുലിയുടെ വാദം. ടെസ്റ്റ് പോലെ അധിക സമയം കളിക്കാര്‍ക്ക് ക്രീസില്‍ നില്‍ക്കേണ്ടി വരില്ല ട്വന്റി20ക്ക് എന്നതാണ് ബിസിസിഐ വൃത്തങ്ങള്‍ ഉന്നയിക്കുന്ന മറ്റൊരു വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com