'നിനക്ക് റാഞ്ചിയിലും ഒരു വീടുണ്ട്', ഹര്‍ദിക്കിന്റെ സ്‌നേഹത്തിന് ഹൃദയം തൊടുന്ന മറുപടിയുമായി സാക്ഷി

ചെറുതിനേയും, ധോനിയെ ചൂണ്ടി ആ വലുതിനേയും മിസ് ചെയ്യുന്നു എന്ന് പറഞ്ഞെത്തിയ ഹര്‍ദിക്കിന് മറുപടി നല്‍കുകയാണ് ധോനിയുടെ ഭാര്യ സാക്ഷി ധോനി
'നിനക്ക് റാഞ്ചിയിലും ഒരു വീടുണ്ട്', ഹര്‍ദിക്കിന്റെ സ്‌നേഹത്തിന് ഹൃദയം തൊടുന്ന മറുപടിയുമായി സാക്ഷി

ചെറുതിനേയും വലുതിനേയും മിസ് ചെയ്യുന്നു എന്ന് പറഞ്ഞായിരുന്നു ഹര്‍ദിക് പാണ്ഡ്യ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലെത്തിയത്. കുഞ്ഞ് സിവയ്ക്കും ധോനിക്കും ഒപ്പം കൈപിടിച്ച് നടക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്തായിരുന്നു ഹര്‍ദിക്കിന്റെ വരവ്. 

ചെറുതിനേയും, ധോനിയെ ചൂണ്ടി ആ വലുതിനേയും മിസ് ചെയ്യുന്നു എന്ന് പറഞ്ഞെത്തിയ ഹര്‍ദിക്കിന് മറുപടി നല്‍കുകയാണ് ധോനിയുടെ ഭാര്യ സാക്ഷി ധോനി. നിനക്ക് റാഞ്ചിയിലും ഒരു വീടുണ്ടെന്ന് അറിയില്ലേ എന്നാണ് ഹര്‍ദിക്കിനോട് സാക്ഷി പറയുന്നത്. റാഞ്ചിയില്‍ ഞങ്ങളുടെ വീട് നിന്റേയുമാണെന്നാണ് ഹര്‍ദിക്കിനെ സാക്ഷി ഓര്‍മിപ്പിക്കുന്നത്. 

ഇംഗ്ലണ്ട് ലോകകപ്പിന് ഇടയില്‍ നിരത്തുകളിലൂടെ സിവയുടെ കയ്യും പിടിച്ച് ധോനിക്കൊപ്പം നടക്കുന്ന ഫോട്ടോയാണ് ഹര്‍ദിക് പങ്കുവെച്ചത്. നിലവില്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഹര്‍ദിക്കും ധോനിയും. പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രീയയ്ക്ക് വിധേയനായ ഹര്‍ദിക്കിന് തിരികെ കളിക്കളത്തിലേക്ക് എത്താന്‍ നാല് മാസത്തോളം വേണ്ടി വരും. ധോനിയുടെ ക്രിക്കറ്റ് ഭാവിയിലാവട്ടെ ഇതുവരെ വ്യക്തത വന്നിട്ടുമില്ല. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hardik Pandya (@hardikpandya93) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com