സഹ താരത്തെ കൈയേറ്റം ചെയ്തു; ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തിന് അഞ്ച് വര്‍ഷത്തെ വിലക്ക്

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ടെക്‌നിക്കല്‍ കമ്മിറ്റിയാണ് താരത്തിനെതിരെ കര്‍ശന നടപടി സ്വീകരിച്ചത്
സഹ താരത്തെ കൈയേറ്റം ചെയ്തു; ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തിന് അഞ്ച് വര്‍ഷത്തെ വിലക്ക്

ധാക്ക: ബംഗ്ലാദേശ് പേസര്‍ ഷഹദത്ത് ഹുസൈന് അഞ്ച് വര്‍ഷത്തെ വിലക്ക്. മത്സരത്തിനിടെ സഹ താരത്തെ കൈയേറ്റം ചെയ്തതിനാണ് താരത്തെ സസ്‌പെന്‍ഡ് ചെയ്തത്. അഞ്ച് വര്‍ഷത്തെ വിലക്കിനൊപ്പം മൂന്ന് ലക്ഷം ടാക്ക പിഴയും കെട്ടണം. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ടെക്‌നിക്കല്‍ കമ്മിറ്റിയാണ് താരത്തിനെതിരെ കര്‍ശന നടപടി സ്വീകരിച്ചത്.  

ബംഗ്ലാദേശ് നാഷണല്‍ ക്രിക്കറ്റ് ലീഗിനിടെയുണ്ടായ സംഭവങ്ങളാണ് വിലക്കിലേക്ക് നയിച്ചത്. ഖുല്‍ന ഡിവിഷന്‍- ധാക്ക ഡിവിഷന്‍ മത്സരത്തിനിടെയാണ് ഷഹ്ദത്ത് പക്വതില്ലാതെ പെരുമാറിയത്. ധാക്ക ഡിവിഷന്‍ താരമാണ് ഷഹദത്ത്. ഇതേ ടീമില്‍ സഹ താരമായി കളിച്ച അരാഫത്ത് സണ്ണിക്കെതിരെയായിരുന്നു ഷഹ്ദത്തിന്റെ കൈയേറ്റം. 

മത്സരത്തില്‍ മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിയാതിരുന്ന ഷഹദത്തിനോട് അരാഫത്ത് സംസാരിച്ചിരുന്നു. സംസാരം ഇഷ്ടപ്പെടാതിരുന്ന ഷഹദത്ത് കായികമായി അരാഫത്തിനെ നേരിടുകയായിരുന്നു. സംഭവം കൈവിട്ടതോടെ മറ്റു താരങ്ങള്‍ ഓടിയെത്തിയാണ് അരാഫത്തിനെ രക്ഷപ്പെടുത്തിയത്. 

കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ നേരത്തയും പല തവണ വിവാദത്തില്‍പ്പെട്ടിട്ടുള്ള താരമാണ് ഷഹദത്ത്. ബംഗ്ലാദേശിനായി 38 ടെസ്റ്റുകളും 51 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് 33കാരനായ ഷഹദത്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com