ഇന്‍ സ്വിങറുകളും ഔട്ട് സ്വിങറുകളും ബൗണ്‍സറുകളും യഥേഷ്ടം; ബുമ്‌റ പൂര്‍ണതയുള്ള ബൗളർ; കോഹ്‌ലി

രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ വിജയങ്ങള്‍ തികച്ചും ആധികാരികവുമായിരുന്നു
ഇന്‍ സ്വിങറുകളും ഔട്ട് സ്വിങറുകളും ബൗണ്‍സറുകളും യഥേഷ്ടം; ബുമ്‌റ പൂര്‍ണതയുള്ള ബൗളർ; കോഹ്‌ലി

കിങ്സ്റ്റണ്‍: ടി20, ഏകദിന പരമ്പരകള്‍ക്ക് പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയും തൂത്തുവാരി അവിസ്മരണീയ നേട്ടവുമായാണ് ഇന്ത്യന്‍ ടീമിന്റെ കരീബിയന്‍ പര്യടനത്തിന് വിരാമമാകുന്നത്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ വിജയങ്ങള്‍ തികച്ചും ആധികാരികവുമായിരുന്നു. 

ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി നിന്ന ഒരു താരം ജസ്പ്രിത് ബുമ്‌റയായിരുന്നു. ഹാട്രിക്കടക്കം വിക്കറ്റുകള്‍ കൊയ്ത താരത്തിന്റെ മാരകമായ ഡെലിവറികള്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെ കുഴക്കി കളഞ്ഞു. രണ്ട് ടെസ്റ്റില്‍ നിന്ന് ആറ് വിക്കറ്റ് നേട്ടവും അഞ്ച് വിക്കറ്റ് നേട്ടവും അടക്കം ആകെ 13 പേരെയാണ് ഇന്ത്യന്‍ പേസര്‍ പുറത്താക്കിയത്. 

ഇപ്പോഴിതാ ബുമ്‌റയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാക് കോഹ്‌ലി. ബുമ്ര ഈ ടീമില്‍ കളിക്കുന്നത് തങ്ങളുടെ ഭാഗ്യമാണെന്ന് കോഹ്‌ലി പറയുന്നു. കൂട്ടംചേര്‍ന്ന് ആക്രമിക്കുന്ന ബൗളിങ് നിരയെ ലഭിക്കുന്നത് അപൂര്‍വമാണ്. ഇന്‍ സ്വിങറുകളും ഔട്ട് സ്വിങറുകളും ബൗണ്‍സറുകളും കൊണ്ട് ബുമ്‌റ എതിരാളികളെ ആക്രമിക്കുന്നു. അതിനാല്‍ ലോക ക്രിക്കറ്റില്‍ ഇപ്പോള്‍ ഏറ്റവും പൂര്‍ണതയുള്ള ബൗളറാണ് ബുമ്‌റയെന്ന് കോഹ്‌ലി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com