കോവിഡിനെതിരെ പോരാടാന്‍ ക്രിക്കറ്റ് താരങ്ങളും;  ടീം മാസ്‌ക് ഫോഴ്‌സായി ഇന്ത്യന്‍ സംഘം (വീഡിയോ)

കോവിഡിനെതിരെ പോരാടാന്‍ ക്രിക്കറ്റ് താരങ്ങളും;  ടീം മാസ്‌ക് ഫോഴ്‌സായി ഇന്ത്യന്‍ സംഘം (വീഡിയോ)
കോവിഡിനെതിരെ പോരാടാന്‍ ക്രിക്കറ്റ് താരങ്ങളും;  ടീം മാസ്‌ക് ഫോഴ്‌സായി ഇന്ത്യന്‍ സംഘം (വീഡിയോ)

മുംബൈ: കോവിഡ് 19ന് എതിരായ പോരാട്ടത്തില്‍ കേന്ദ്ര സര്‍ക്കാരുമായി കൈകോര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമും. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ സര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്താണ് ഇന്ത്യന്‍ ടീം ജനങ്ങളില്‍ അവബോധം തീര്‍ക്കാനായി രംഗത്തിറങ്ങിയത്. ഇതിന്റെ ഭാഗമായി ബിസിസിഐ ഒരു വീഡിയോ പുറത്തിറക്കി. ടീംമാസ്‌ക്‌ഫോഴ്‌സ് എന്ന ഹാഷ് ടാഗോടു കൂടിയാണ് പ്രചാരണം.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, വനിതാ ടീം ഓപണര്‍ സ്മൃതി മന്ധാന, രോഹിത് ശര്‍മ, ഹര്‍ഭജന്‍ സിങ്, വനിതാ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, മിതാലി രാജ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയവര്‍ മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വീഡിയോയില്‍ പറയുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും താരങ്ങള്‍ ആഹ്വാനം ചെയ്തു.

നേരത്തെ ബിസിസിഐ 51 കോടി രൂപ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അവബോധം സൃഷ്ടിക്കാനുള്ള വീഡിയോയുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com