2020ലെ ഇന്ത്യയുടെ പോരുകള്‍ക്ക് ഇന്ന് തുടക്കം, ഗുവാഹത്തിയില്‍ സമ്മര്‍ദം ധവാന്, ബൂമ്ര-സെയ്‌നി ന്യൂബോള്‍ കോമ്പിനേഷനില്‍ ഇന്ത്യ

മലിംഗയ്ക്ക് കീഴില്‍ കളിച്ച 10 കളിയില്‍ ജയിച്ചത് ഒന്നില്‍ മാത്രം. കഴിഞ്ഞ വര്‍ഷം 13 കളികള്‍ കളിച്ചതില്‍ ജയിച്ചത് നാലെണ്ണത്തില്‍ മാത്രം
2020ലെ ഇന്ത്യയുടെ പോരുകള്‍ക്ക് ഇന്ന് തുടക്കം, ഗുവാഹത്തിയില്‍ സമ്മര്‍ദം ധവാന്, ബൂമ്ര-സെയ്‌നി ന്യൂബോള്‍ കോമ്പിനേഷനില്‍ ഇന്ത്യ

ഗുവാഹത്തി: മറ്റൊരു ലോകകപ്പ് വര്‍ഷം മുന്‍പില്‍ വന്ന് നില്‍ക്കുമ്പോള്‍ ജയത്തോടെ തുടങ്ങി ആധിപത്യം ഉറപ്പിക്കാന്‍ ഇന്ത്യ. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി20ക്ക് ഇന്ന് ഗുവാഹത്തിയില്‍ ഇറങ്ങുമ്പോള്‍ പരിക്കില്‍ നിന്നും തിരിച്ചു വന്ന ബൂമ്ര, ശിഖര്‍ ധവാന്‍ എന്നിവരിലേക്കാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ. 

ഇന്ത്യയ്‌ക്കെതിരെ ഉഭയകക്ഷി പരമ്പര ജയിക്കാത്തതിന്റെ നാണക്കേട് മാറ്റി എഴുതാന്‍ ഉറച്ചാവും ശ്രീലങ്കയുടെ വരവ്. ആറ് ഉഭയകക്ഷി പരമ്പര കളിച്ചതില്‍ അഞ്ചിലും ജയം പിടിച്ചത് ഇന്ത്യ. മറ്റൊരു പരമ്പര സമനിലയിലായി. 16 ട്വന്റി20യില്‍ 11ലും ജയിച്ചത് ഇന്ത്യ. 

ഇന്ത്യയുടെ ഇപ്പോഴത്തെ ഫോം നോക്കിയാലും  ശ്രീലങ്കയ്‌ക്കെതിരെ എല്ലാ അര്‍ഥത്തിലും മുന്‍തൂക്കം കോഹ് ലിക്കും സംഘത്തിനും തന്നെ. മലിംഗയുടെ നായകത്വത്തിന് കീഴില്‍ മികവ് കാണിക്കാന്‍ ട്വന്റി20യില്‍ പാകിസ്ഥാന് കഴിയുന്നില്ല. മലിംഗയ്ക്ക് കീഴില്‍ കളിച്ച 10 കളിയില്‍ ജയിച്ചത് ഒന്നില്‍ മാത്രം. കഴിഞ്ഞ വര്‍ഷം 13 കളികള്‍ കളിച്ചതില്‍ ജയിച്ചത് നാലെണ്ണത്തില്‍ മാത്രം. 

രോഹിത് ശര്‍മയില്ലാതെ ഓപ്പണിങ്ങില്‍ ഇറങ്ങുന്ന ധവാനാണ് സമ്മര്‍ദം കൂടുതല്‍. മികച്ച സ്‌കോര്‍ കണ്ടെത്തി സെലക്ടര്‍മാരേയും ടീം മാനേജ്‌മെന്റിനേയും തൃപ്തിപ്പെടുത്താന്‍ ധവാന് സാധിക്കണം. ബൗളിങ്ങിലേക്ക് എത്തുമ്പോള്‍ ബൂമ്ര, സെയ്‌നി ന്യൂബോള്‍ കോമ്പിനേഷന്‍ ക്ലിക്ക് ആകുമോ എന്നതാണ് മറ്റൊരു ആകാംക്ഷ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com