വിക്കറ്റ് വേട്ട മാത്രമല്ല, ബൂമ്ര എറിഞ്ഞത് 175 ഡോട്ട് ബോളുകള്‍, ആര്‍ച്ചര്‍ കട്ടയ്ക്ക് ഒപ്പം 

ട്വന്റി20യില്‍ വിക്കറ്റ് വീഴ്ത്തുന്നതിന് ഒപ്പം തന്നെ പ്രധാനപ്പെട്ടതാണ് ഡോട്ട് ബോളുകള്‍.
വിക്കറ്റ് വേട്ട മാത്രമല്ല, ബൂമ്ര എറിഞ്ഞത് 175 ഡോട്ട് ബോളുകള്‍, ആര്‍ച്ചര്‍ കട്ടയ്ക്ക് ഒപ്പം 

ദുബായ്: കടല്‍ കടന്ന് പോയ പതിമൂന്നാം ഐപിഎല്‍ സീസണ്‍ ബാറ്റ്‌സ്മാന്മാരുടെ പറുദീസ ആയിരുന്നില്ല. ബൗളര്‍മാര്‍ക്കൊപ്പം ബാറ്റ്‌സ്മാന്മാരും കട്ടയ്ക്ക് നിന്നു. ട്വന്റി20യില്‍ വിക്കറ്റ് വീഴ്ത്തുന്നതിന് ഒപ്പം തന്നെ പ്രധാനപ്പെട്ടതാണ് ഡോട്ട് ബോളുകള്‍. 

സീസണില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോളുകള്‍ എറിഞ്ഞത് രാജസ്ഥാന്‍ റോയല്‍സിന്റെ പേസ് താരം ജോഫ്ര ആര്‍ച്ചറാണ്. 175 ഡോട്ട് ബോളുകളാണ് സീസണില്‍ ആര്‍ച്ചറില്‍ നിന്ന് വന്നത്. 14 കളിയില്‍ നിന്ന് 20 വിക്കറ്റ് വീഴ്ത്തിയ ആര്‍ച്ചറുടെ ഇക്കണോമി റേറ്റ് 6.55 ആണ്. 

ഡോട്ട് ബോളുകളുടെ കാര്യത്തില്‍ ആര്‍ച്ചര്‍ക്കൊപ്പം തന്നെയാണ് മുംബൈയുടെ സ്റ്റാര്‍ പേസര്‍ ബൂമ്രയും. 175 ഡോട്ട് ബോളുകളാണ് ബൂമ്രയില്‍ നിന്നും വന്നത്. 15 കളിയില്‍ നിന്ന് 27 വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ടയിലും ബൂമ്ര മുന്‍പില്‍ നിന്നിരുന്നു. 6.73 ആണ് ഇക്കണോമി റേറ്റ്. 

168 ഡോട്ട് ബോളുകളാണ് റാഷിദ് ഖാനില്‍ നിന്ന് വന്നത്. 16 കളിയില്‍ നിന്ന് 20 വിക്കറ്റ് വീഴ്ത്തിയ റാഷിദിന്റെ ഇക്കണോമി റേറ്റ് 5.37 മാത്രം. 160 ഡോട്ട് ബോളുകളാണ് ഡല്‍ഹി പേസര്‍ നോര്‍ജെ എറിഞ്ഞത്. സീസണില്‍ 16 കളിയില്‍ നിന്ന് 22 വിക്കറ്റും നോര്‍ജെ നേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com