'ഗെയ്ല്‍ വന്നതോടെ അവര്‍ അടിമുടി മാറി; കിങ്‌സ് ഇലവന്‍ കരുത്തരുടെ സംഘം'- മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ പറയുന്നു

'ഗെയ്ല്‍ വന്നതോടെ അവര്‍ അടിമുടി മാറി; കിങ്‌സ് ഇലവന്‍ കരുത്തരുടെ സംഘം'- മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ പറയുന്നു
'ഗെയ്ല്‍ വന്നതോടെ അവര്‍ അടിമുടി മാറി; കിങ്‌സ് ഇലവന്‍ കരുത്തരുടെ സംഘം'- മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ പറയുന്നു

അബുദാബി: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ തിരിച്ചുവരവിനെ അവിശ്വസനീയം എന്ന് ഒറ്റ വാക്കില്‍ പറയാം. തുടര്‍ തോല്‍വികളില്‍ നട്ടംതിരിഞ്ഞ ടീം പിന്നീട് തുടര്‍ വിജയങ്ങള്‍ നേടി പ്ലേയോഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തി. ഇന്ന് നടക്കുന്ന ജീവന്‍മരണ പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍, രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും. ഇരു ടീമുകള്‍ക്കും പ്ലേയോഫ് ഉറപ്പിക്കാന്‍ ജയം അനിവാര്യമായതിനാല്‍ മത്സരം തീ പാറുമെന്ന് ഉറപ്പ്. 

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റേയും രാജസ്ഥാന്‍ റോയല്‍സിന്റേയും സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രേയം സ്വാന്‍. ക്രിസ് ഗെയ്‌ലിന്റെ വരവ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ അടിമുടി മാറ്റിയെന്ന് സ്വാന്‍ പറയുന്നു. ഒപ്പം രാജസ്ഥാന്‍ റോയല്‍സിന്റെ വിദേശ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, ജോഫ്രെ ആര്‍ച്ചര്‍ എന്നിവരില്‍ ടീമിന്റെ വിശ്വാസം പൂര്‍ണമായിരിക്കണമെന്നും സ്വാന്‍ പറയുന്നു. 

'കിങ്‌സ് ഇലവന്‍ കരുത്തുറ്റ സംഘമാണ്. അക്കാര്യത്തിലും ഒരു സംശയവുമില്ല. ക്രിസ് ഗെയ്‌ലിന്റെ വരവോടെ അവര്‍ അടിമുടി മാറി'- ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ സ്വാന്‍ പറഞ്ഞു. 

'നിര്‍ഭയരായി ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുന്ന നാല് മികച്ച വിദേശ താരങ്ങളാണ് രാജസ്ഥാന്‍ നിരയിലുള്ള സ്മിത്തും സ്റ്റോക്‌സും ബട്‌ലറും ആര്‍ച്ചറും. ഈ നാല്‍വര്‍ സംഘത്തില്‍ ടീം പൂര്‍ണ വിശ്വാസമര്‍പ്പിക്കണം. ഇനി നാല് പേര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ രാഹുല്‍ തേവാടിയയെ പോലെയുള്ള താരങ്ങള്‍ ആ റോള്‍ ഏറ്റെടുക്കാന്‍ പ്രാപ്തരാണ്'- സ്വാന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com